ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Wednesday, July 1, 2020 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. കെ​സി​സി രാ​ജ​പു​രം ഫൊ​റോ​ന ചാ​പ്ലി​ന്‍ ഫാ. ​ജോ​സ് ത​റ​പ്പു​തൊ​ട്ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ര്‍ കൊ​ശ​പ​ള​ളി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ക​ട​വി​ല്‍, സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പോ​ള്‍ കു​റി​ച്ചി​മ​ച്ചേ​രി, ജോ. ​സെ​ക്ര​ട്ട​റി സ​തീ​ഷ് കൊ​ല്ലം​പ​റ​മ്പി​ല്‍, കു​ര്യ​ന്‍ ക​രി​ക്കേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.