കു​രു​മു​ള​ക് തൈ ​ വി​ത​ര​ണം
Wednesday, July 1, 2020 1:29 AM IST
ഉ​ദ​യ​ഗി​രി: ഉ​ദ​യ​ഗി​രി കൃ​ഷി​ഭ​വ​നി​ല്‍ കു​രു​മു​ള​ക് കൃ​ഷി വ്യാ​പ​ന പ​ദ്ധ​തി​പ്ര​കാ​രം കു​രു​മു​ള​ക് തൈ​ക​ള്‍ സൗ​ജ​ന്യ​നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്നു. കൂ​ടാ​തെ ഫ​ല​വൃ​ക്ഷ തൈ​ക​ളാ​യ അ​നാ​ര്‍, ചെ​ടി​മു​രി​ങ്ങ, പ​പ്പാ​യ, പാ​ഷ​ന്‍ ഫ്രൂ​ട്ട്, മാ​വ് ഗ്രാ​ഫ്റ്റ്, ടി​ഷ്യൂ ക​ള്‍​ച്ച​ര്‍ വാ​ഴ എ​ന്നി​വ​യും വി​ത​ര​ണ​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്.
ആ​വ​ശ്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ 2020-21 വ​ര്‍​ഷ​ത്തെ നി​കു​തി​യ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ര്‍​പ്പും അ​പേ​ക്ഷ​യും ബാ​ങ്ക് പാ​സ്സ്ബു​ക്കി​ന്‍റെ കോ​പ്പി​യും സ​ഹി​തം ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ കൃ​ഷി​ഭ​വ​നി​ല്‍ വ​ന്ന് കൈ​പ്പ​റ്റ​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ധ​ര്‍​ണ ന​ട​ത്തി

പ​യ്യാ​വൂ​ര്‍: ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ​യ്യാ​വൂ​ര്‍ ടൗ​ണ്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യാ​വൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ർ​ണ ന​ട​ത്തി. സെ​ന്‍റ് ആ​ന്‍​സ് ദേ​വാ​ല​യ വി​കാ​രി ഫാ.​ജോ​ഷി വ​ല്ല​ര്‍​കാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​സി പ​യ്യാ​വൂ​ര്‍ ടൗ​ണ്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ണി​യാ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി ആ​നി​മൂ​ട്ടി​ല്‍, ജോ​യി ഓ​ട​ക്കു​ഴി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.