പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് 22.16 കോ​ടി
Wednesday, July 1, 2020 1:29 AM IST
ക​ണ്ണൂ​ര്‍: പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ആ​ദ്യ​ഘ​ട്ട​മാ​യി കി​ഫ്ബി​യി​ല്‍ നി​ന്ന് 22.16 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​റു നി​ല​ക​ളു​ള്ള കെ​ട്ടി​ട​സ​മു​ച്ച​യ​മാ​ണ് മാ​സ്റ്റ​ര്‍ പ്ലാ​നി​നു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഗ്രൗ​ണ്ട് ഫ്ളോ​റും ര​ണ്ടു​നി​ല​യും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ മൂ​ന്നു​നി​ല മു​ത​ല്‍ ആ​റു​നി​ല​വ​രെ​യു​ള്ള നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 109 കി​ട​ക്ക​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗം, ജ​ന​റ​ല്‍ ഒ​പി, പീ​ഡി​യാ​ട്രി​ക് ഒ​പി, ഡെ​ര്‍​മ​റ്റോ​ള​ജി, ഇ​എ​ന്‍​ടി ഒ​പി, വി​ഷ ചി​കി​ത്സ, ഡെ​ന്‍റ​ല്‍ വി​ഭാ​ഗം, എ​ക്സ്റേ, ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, ല​ബോ​റ​ട്ട​റി സം​വി​ധാ​നം മു​ത​ലാ​യ​വ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പേ​രാ​വൂ​ര്‍ ആ​ശു​പ​ത്രി​യു​ടെ കൂ​ടു​ത​ല്‍ വി​ക​സ​ന​ത്തി​നു​വേ​ണ്ടി മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യാ​റാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ വാ​പ്ക്കോ​സി​നെ കി​ഫ്ബി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.