എ​ട്ട് പേ​ര്‍​ക്ക് കോ​വി​ഡ്
Wednesday, July 1, 2020 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ എ​ട്ടു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​വ​രും ഒ​രാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​തു​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.
ജൂ​ണ്‍ 13 ന് ​ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ 36 വ​യ​സു​ള്ള​തും 19 ന് ​ഒ​മാ​നി​ല്‍ നി​ന്നെ​ത്തി​യ 45 വ​യ​സു​ള്ള​തു​മാ​യ കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ള്‍​ക്കും 25 ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 35 വ​യ​സു​ള്ള പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക്കു​മാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.
ജൂ​ണ്‍ 17 ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി​യ 27 വ​യ​സു​ള്ള മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 24 ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ഒ​രേ കാ​റി​ല്‍ വ​ന്ന 22, 40 വ​യ​സു​ള്ള ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി​ക​ള്‍ എ​ന്നി​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 46 വ​യ​സു​ള്ള ചെ​ങ്ക​ള സ്വ​ദേ​ശി​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം ജൂ​ണ്‍ 17 ന് ​സ്വ​ന്തം കാ​റി​ല്‍ ആ​ലു​വ​യി​ലേ​ക്ക് പോ​കു​ക​യും അ​വി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല്ല​യി​ല്‍ താ​മ​സി​ച്ച് 26 ന് ​നാ​ട്ടി​ലേ​ക്ക് സ്വ​ന്തം കാ​റി​ല്‍ ത​ന്നെ മ​ട​ങ്ങു​ക​യും ചെ​യ്ത​താ​യി​രു​ന്നു.
ഇ​വ​ര്‍​ക്കു പു​റ​മേ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.
ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ നാ​ലു​പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ദു​ബാ​യി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ ഏ​ഴി​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യ 47 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി മേ​യ് 21 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 29 വ​യ​സു​ള്ള ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, മേ​യ് 25 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 60 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ബ​ഹ്റി​നി​ല്‍ നി​ന്നെ​ത്തി ജൂ​ണ്‍ 10 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 34 വ​യ​സു​ള്ള പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക്ക് പ​ട​ന്ന​ക്കാ​ട് കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​മാ​ണ് രോ​ഗ​മു​ക്തി ല​ഭി​ച്ച​ത്.
വീ​ടു​ക​ളി​ല്‍ 6,520 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 409 പേ​രു​മു​ള്‍​പ്പെ​ടെ 6,929 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 393 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.