സ്വ​ര്‍​ണ​ക്ക​ട്ടി​ക​ളു​മാ​യി കാ​റി​ല്‍ സ​ഞ്ച​രി​ച്ചയാ​ള്‍ പി​ടി​യി​ല്‍
Friday, June 5, 2020 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വ​ര്‍​ണ​ക്ക​ട്ടി​ക​ളു​മാ​യി കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന​യാ​ളെ പോ​ലീ​സ് പ​രി​ശോ​ധ​നാ​സം​ഘം പി​ടി​കൂ​ടി. യൂ​സ​ഫ് (52) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ പി. ​ന​ളി​നാ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ന്ദ്ര​ഗി​രി പാ​ല​ത്തി​നു സ​മീ​പം ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണ​ക്ക​ട്ടി​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച സ്വ​ര്‍​ണ​ക്ക​ട്ടി​ക​ള്‍ മ​റ്റൊ​രാ​ള്‍​ക്ക് കൈ​മാ​റാ​നാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.