ഡെ​ങ്കി​പ്പ​നി നി​ര്‍​മാ​ര്‍​ജന​ത്തി​ന് അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Thursday, June 4, 2020 12:54 AM IST
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ഡെ​ങ്കി​പ്പ​നി നി​ര്‍​മാ​ര്‍​ജനം ചെ​യ്യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഐ. ജോ​യ് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ട്ട​മ​ല, വെ​ര്‍​ണ്ണൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ 50 ഓ​ളം ഡെ​ങ്കി​പ്പ​നി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ത് നി​ര്‍​മാ​ര്‍​ജനം ചെ​യ്തി​ല്ലെ​ങ്കി​ല്‍ വ​ലി​യ വി​പ​ത്താ​ണ് പ​ഞ്ചാ​യ​ത്തി​ന് നേ​രി​ടേ​ണ്ടി വ​രിക. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ എ​ച്ച്എം​സി ക​മ്മി​റ്റി വി​ളി​ച്ചി​ട്ടു മാ​സ​ങ്ങ​ളാ​യി. കോ​വി​ഡ് വ​ന്ന​തി​നു​ശേ​ഷം വ​ണ്‍​മാ​ന്‍​ഷോ പോ​ലെ​യാ​ണ് എ​ല്ലാ കാ​ര്യ​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. നാ​ലു കോ​ടി രൂ​പ​യു​ടെ ആ​ശു​പ​ത്രി കെ​ട്ടി​ടം കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കാ​യി ഒ​രു​ക്കി​യെ​ങ്കി​ലും ജ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​രെ അ​തി​ന്‍റെ ഉ​പ​യോ​ഗം ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​ണ​ത്തൂ​ര്‍ പി​എ​ച്ച്‌​സി​യി​ലെ ഒ​ഴി​വു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്തി പ​ഞ്ചാ​യ​ത്തി​ലെ ഫീ​ല്‍​ഡ് വ​ര്‍​ക്ക് ത്വ​രി​ത​പ്പെടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.