പ​യ്യാ​വൂ​രി​ൽ ക​ര​നെ​ൽ​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Thursday, June 4, 2020 12:54 AM IST
പ​യ്യാ​വൂ​ര്‍: പ​യ്യാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ത​രി​ശു​ഭൂ​മി ക​ര​നെ​ല്‍​ക്കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്‌​സി ചി​റ്റൂ​പ്പ​റ​മ്പി​ല്‍ വി​ത്തു വി​ത​ച്ച് നി​ര്‍​വ​ഹി​ച്ചു.
വ​ത്സ​മ്മ ആ​ശാ​രി​പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ ചൈ​ത​ന്യ ജെ​എ​ല്‍​ജെ ഗ്രൂ​പ്പ് ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​വി. അ​ശോ​ക് കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള വൈ​ശാ​ഖ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട നെ​ല്‍​വി​ത്താ​ണ് കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്ന​ത്.
വി​ത്ത് പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ​മാ​യി ന​ൽ​കി. നി​ല​മൊ​രു​ക്ക​ല്‍ പ്ര​വൃ​ത്തി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ലെ 50 ഏ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യി​ലാ​ണ് ക​ര​നെ​ല്‍​ക്കൃ​ഷി ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും ക​ര​നെ​ല്‍​ക്കൃ​ഷി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
അ​ടു​ത്ത​വ​ര്‍​ഷം ക​ര​നെ​ല്‍​ക്കൃ​ഷി കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ച്ച് ഭ​ക്ഷ്യേ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്.