ക്വാ​റ​ന്‍റൈ​നിലായി​രു​ന്ന ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു; മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി
Thursday, June 4, 2020 12:54 AM IST
രാ​ജ​പു​രം: പൂ​ടം​ക​ല്ല് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​വെ ചാ​ടി​പ്പോ​യ ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ചു​ള്ളി​ക്ക​ര​യി​ൽ നി​ന്ന് പി​ടി​കൂ​ടി.
ക​ഴി​ഞ്ഞ​ദി​വ​സം കാ​സ​ർ​ഗോ​ട്ടു നി​ന്ന് പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ളാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ കെ.​വി. അ​ർ​ഷാ​ദ്(23), സ​ൽ​മാ​ൻ മി​ൻ​ഷാ​ദ്(20) എ​ന്നി​വ​രാ​ണ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ചു​ള്ളി​ക്ക​ര​യി​ൽ നി​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ കൈ​യി​ലെ മൊ​ബൈ​ലും ത​ട്ടി​പ്പ​റി​ച്ചാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്.
രാ​ത്രി എ​ട്ടു മ​ണി​ക്ക് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ചു​ള്ളി​ക്ക​ര​യി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​പ്പോ​ൾ​ അ​റ​സ്റ്റി​ലാ​കു​ന്ന പ്ര​തി​ക​ളു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ശേ​ഷം ഫ​ലം അ​റി​യു​ന്ന​തു​വ​രെ ഇ​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ വ​യ്ക്ക​ണം. ഇ​തു​പ്ര​കാ​ര​മാ​ണ് മൂ​വ​രെ​യും പൂ​ടം​ക​ല്ല് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​ന്ന​ത്.