ആ​റു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, June 3, 2020 12:31 AM IST
കാ​സ​ർ​ഗോ​ഡ്: കാ​റി​ൽ ക​ട​ത്തി​യ ആ​റു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ൽ. സീ​താം​ഗോ​ളി മു​ഗു​വി​ലെ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (20), ക​ണ്ണൂ​ർ മു​ഴപ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി അ​ര്‍​ഷാ​ദ്(23), ക​ണ്ണൂ​ർ ധ​ര്‍​മ​ട​ത്തെ സ​ല്‍​മാ​ന്‍ മി​ന്‍​ഷാ​ദ് (22)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ്‌ ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കു​മ്പ​ള ടൗ​ണി​ല്‍ വ​ച്ച് ഇ​ന്നോ​വ കാ​ര്‍ കൈ​കാ​ണി​ച്ചി​ട്ടും നി​ര്‍​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​സ്ഐ വി​നോ​ദ് കു​മാ​ര്‍, ഡ്രൈ​വ​ര്‍ വി. ​മനോ​ജ് കു​മാ​ര്‍ എ​ന്നി​വ​ര്‍ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്നു ബ​ദി​യ​ടു​ക്ക റോ​ഡി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
കാ​റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​റു കി​ലോ ക​ഞ്ചാ​വ്. മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, ഉ​പ്പ​ള ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് ക​ട​ത്ത് വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി നേ​ര​ത്തെ സ​ജീ​വ​മാ​ണ്.