ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി
Tuesday, June 2, 2020 12:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഹൊ​സ​ദു​ര്‍​ഗ് എ​ജ്യു​ക്കേ​ഷ​ണ​ല്‍ സൊ​സൈ​റ്റി​യു​ടെ സം​ഭാ​വ​ന​യാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ. ​വേ​ണു​ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍ ഹൊ​സ്ദു​ര്‍​ഗ് ത​ഹ​സി​ല്‍​ദാ​ര്‍ മ​ണി​രാ​ജി​ന് കൈ​മാ​റി.
പ​ര​പ്പ ക്ലാ​യി​ക്കോ​ട് പ​രേ​ത​നാ​യ കെ. ​ശ​ശി​ധ​ര​ന്‍റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​ള്‍ വീ​ണ​യും കാ​ലി​ച്ചാ​ന​ടു​ക്കം കൂ​വാ​റ്റി​യി​ലെ കു​മാ​ര​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​ന്‍ ഷാ​രോ​ണും വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി ക​രു​തി​യ തു​ക​യി​ല്‍ നി​ന്ന് 10,000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​യി കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷ​യ്ക്ക് കൈ​മാ​റി.