മ​ല​മു​ക​ളി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി പ്ര​സാ​ദ്
Monday, June 1, 2020 12:32 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​മു​ക​ളി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ തെ​ങ്ങും ക​വു​ങ്ങും വാ​ഴ​യും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി​ചെ​യ്യു​ന്ന​തി​നൊ​പ്പം സ്വ​ന്ത​മാ​യി ഡാ​മും മീ​ന്‍​കു​ള​ങ്ങ​ളും നി​ര്‍​മി​ച്ചു പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​രു​ക്കി യു​വ​ക​ര്‍​ഷ​ക​ന്‍റെ മാ​തൃ​ക.

ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന പ്ര​കൃ​തി​മ​നോ​ഹ​ര​മാ​യ ഇ​ട​ക്കാ​നം മ​ല​മു​ക​ളി​ലാ​ണ് പു​തി​യ​പു​ര​യി​ല്‍ പ്ര​സാ​ദ് എ​ന്ന 45 കാ​ര​ന്‍ പു​തി​യ കാ​ര്‍​ഷി​ക മാ​തൃ​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ട​ക്കാ​നം മ​ല​യി​ലെ അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ ആ​രും കൊ​തി​ക്കു​ന്ന കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യാ​ണ് പ്ര​സാ​ദ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​ണ് പ്ര​സാ​ദ് ഇ​ട​ക്കാ​നം മ​ല​മു​ക​ളി​ല്‍ ഭൂ​മി വാ​ങ്ങി കൃ​ഷി തു​ട​ങ്ങി​യ​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും മ​ണ്ണി​നോ​ടും പൊ​രു​തി ന​ട്ടു​ന​ന​ച്ചു വ​ള​ര്‍​ത്തി​യ​തെ​ല്ലാം ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി ത​ളി​ര്‍​ത്ത​പ്പോ​ള്‍ ഇ​ട​ക്കാ​ന​ത്തെ കാ​ട് സ്വ​പ്ന​സു​ന്ദ​ര​മാ​യി. ക​വു​ങ്ങ്, തെ​ങ്ങ്, കു​രു​മു​ള​ക് എ​ന്നി​വ​യ്‌​ക്കൊ​പ്പം വാ​ഴ​യും വി​വി​ധ ത​രം പ​ച്ച​ക്ക​റി​ക​ളും കൂ​ടി കൃ​ഷി​ചെ​യ്യാ​നൊ​രു​ങ്ങി​യ​പ്പോ​ഴാ​ണ് ന​ന​യ്ക്കാ​നു​ള്ള വെ​ള്ള​ത്തി​ന്‍റെ കാ​ര്യം ചോ​ദ്യ​ചി​ഹ്ന​മാ​യ​ത്.

സ്വ​ന്ത​മാ​യി ചെ​റി​യൊ​രു ഡാം ​നി​ര്‍​മി​ച്ചു വെ​ള്ളം സം​ഭ​രി​ച്ചാ​ണ് അ​തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്. വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് പൈ​പ്പ് വ​ഴി​യാ​ണ് ഡാ​മി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ച്ച​ത്.

ഇ​തി​നു​ശേ​ഷ​മാ​ണ് പ്ര​സാ​ദ് മീ​ന്‍ വ​ള​ര്‍​ത്ത​ല്‍ പ​രീ​ക്ഷ​ണ​ത്തി​ലേ​ക്കു ക​ട​ന്ന​ത്. ഇ​തി​നാ​യി 25 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം ഉ​ള്‍​ക്കൊ​ള്ളു​ന്ന സ​മ​ച​തു​രാ​കൃ​തി​യി​ലു​ള്ള മൂ​ന്ന് ജ​ല​സം​ഭ​ര​ണി​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഇ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ നി​ര്‍​മാ​ണം ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി. മ​ല​മു​ക​ളി​ല്‍ നി​ര​പ്പാ​യ സ്ഥ​ല​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു കു​ഴി കു​ത്തി അ​തി​ല്‍ ക​ല്ലു​കെ​ട്ടി പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ചാ​ണ് കു​ള​ങ്ങ​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി ഇ​വ​യ്ക്കു ചു​റ്റും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും ചെ​ടി​ക​ളും വ​ച്ചു​പി​ടി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പ്ര​സാ​ദ്.

ഇ​തി​നി​ട​യി​ല്‍ കാ​റ്റി​ലും മ​ഴ​യി​ലും നേ​ന്ത്ര​വാ​ഴക്കു​ല​ക​ള്‍ നി​ലം​പ​തി​ക്കു​ന്ന​ത് ത​ട​യാ​നാ​യി ന​ട​ത്തി​യ ഇ​ല​വെ​ട്ട​ല്‍ പ​രീ​ക്ഷ​ണ​വും ശ്ര​ദ്ധേ​യ​മാ​ണ്.

കു​ല​ച്ച വാ​ഴ​യി​ല്‍ നി​ന്ന് ഇ​ല​ക​ള്‍ മു​ഴു​വ​ന്‍ വെ​ട്ടി മാ​റ്റി​യാ​ല്‍ എ​ത്ര വ​ലി​യ വാ​ഴ​ക്കു​ല​യും വി​ള​വെ​ടു​ക്കാ​ന്‍ പാ​ക​മാ​കും വ​രെ സം​ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് ഈ ​ക​ര്‍​ഷ​ക​ന്‍ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ നൂ​റ് ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക്കു​ല​ക​ളെ കാ​റ്റും മ​ഴ​യും അ​തി​ജീ​വി​ച്ചു പാ​ക​മാ​കും വ​രെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​സാ​ദി​ന്‍റെ അ​നു​ഭ​വ​സാ​ക്ഷ്യം.

സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​റ്റു ക​ര്‍​ഷ​ക​രും ഇ​പ്പോ​ള്‍ ഈ ​പ​രീ​ക്ഷ​ണം അ​നു​ക​രി​ക്കു​ന്നു​ണ്ട്.