സൗ​ജ​ന്യ​മാ​യി കി​റ്റു​ക​ൾ ന​ൽ​കി ക​ട​യു​ട​മ
Friday, May 29, 2020 11:55 PM IST
പ​യ്യ​ന്നൂ​ർ: സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് ക​ട​യു​ട​മ​യു​ടെ ന​ന്ദി​പ്ര​കാ​ശ​നം. കൈ​ത​പ്രം ക​മ്പി​പ്പാ​ലം പ​രി​സ​ര​ത്തു​ള്ള ശ്രീ​വി​നാ​യ​ക സ്റ്റോ​ര്‍, കു​ക്കിം​ഗ് ആ​ന്‍​ഡ് കേ​റ്റ​റിം​ഗ് സ​ര്‍​വീ​സ് ഉ​ട​മ ടി.​കെ. മ​ധു​സൂ​ദ​ന​നാ​ണ് എ​ല്ലാ​ക്കാ​ല​ത്തും ത​ന്‍റെ ക​ട​യെ ആ​ശ്ര​യി​ക്കാ​റു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കാ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.
ക​ട​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പ​ച്ച​ക്ക​റി​ക​ളും പ​ല​വ്യ​ജ്ഞ​ന​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം ബേ​ക്ക​ല്‍ എ​സ്ഐ​യും കൈ​ത​പ്രം സ്വ​ദേ​ശി​യു​മാ​യ പി. ​നാ​രാ​യ​ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ടി.​കെ. നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, ഹ​രി​ത ര​മേ​ശ​ന്‍ എ​ന്നി​വ​രും ടി.​കെ. മ​ധു​സൂ​ദ​ന​നും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ലെ​വ​ല്‍​ക്രോ​സ് അ​ട​ച്ചി​ടും

ക​ണ്ണൂ​ര്‍: ത​ല​ശേ​രി-​എ​ട​ക്കാ​ട് സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലെ എ​ന്‍​എ​ച്ച്-​ബീ​ച്ച് റോ​ഡി​ലു​ള്ള 234-ന​മ്പ​ര്‍ ലെ​വ​ല്‍ ക്രോ​സ് ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ എ​ട്ടു​മു​ത​ല്‍ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റു​വ​രെ അ​ട​ച്ചി​ടു​മെ​ന്ന് അ​സി.​ഡി​വി​ഷ​ണ​ല്‍ എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.