നാ​യാ​ട്ടു​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ 40 പേ​ര്‍
Friday, May 29, 2020 12:56 AM IST
ചെ​റു​പു​ഴ: നാ​യാ​ട്ടു​കേ​സി​ല്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി റി​മാ​ന്‍​ഡി​ലാ​കു​ക​യും പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​യാ​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ 40 പേ​ര്‍. സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്‌​ടി​ല്‍ 148 പേ​രാ​ണു​ള്ള​ത്.
ഇ​യാ​ള്‍​ക്ക് കോ​ട​തി ബു​ധ​നാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​ണ്. അ​തി​നാ​ല്‍ ഇ​യാ​ളി​ല്‍​നി​ന്ന് വി​വ​രം ശേ​ഖ​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ട്. 46 ദി​വ​സം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഇ​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ഇ​തു​വ​രെ​യും പൂ​ര്‍​ണ​മാ​യി​ട്ടി​ല്ല. കേ​സി​ല്‍ കു​ടു​ങ്ങു​മെ​ന്ന​തി​നാ​ല്‍ ഇ​യാ​ളെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ച​വ​രാ​രും സ്വ​യം വെ​ളി​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​കു​ന്നു​മി​ല്ല.
ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ മ​ജി​സ്‌​ട്രേ​റ്റു​ള്‍​പ്പെ​ടെ ഒ​ന്‍​പ​തു​പേ​രും അ​നു​ഗ​മി​ച്ച മൂ​ന്ന് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രും പോ​ലീ​സ് ജീ​പ്പ് ഡ്രൈ​വ​റും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ട്. പോ​ലീ​സു​കാ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
പ്ര​തി​യു​ടെ വീ​ട്ടു​കാ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യു​ടെ ഫ​ലം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.