ത​ട്ടു​മ്മ​ല്‍ പ്ര​ദേ​ശ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ സ​മി​തി
Friday, May 29, 2020 12:56 AM IST
ചെ​റു​പു​ഴ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച ത​ട്ടു​മ്മ​ല്‍ പ്ര​ദേ​ശ​ത്ത് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​ളി​ങ്ങോം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​വി. അ​നീ​സ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​വി.​കൃ​ഷ്ണ​ന്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, 18-19 വാ​ര്‍​ഡു​ക​ളി​ലെ കോ​വി​ഡ് ജാ​ഗ്ര​ത സ​മി​തി​യം​ഗ​ങ്ങ​ള്‍, വാ​ര്‍​ഡ് വി​ക​സ​ന​സ​മി​തി​യം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ര​ണ്ടു വാ​ര്‍​ഡു​ക​ളി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​ക്കു​ന്ന​തി​ന് ര​ണ്ട് പ്ര​ത്യേ​ക സ​മി​തി​ക​ളെ നി​യോ​ഗി​ച്ചു. അ​വ​ലോ​ക​ന​യോ​ഗ​ത്തി​നു​ശേ​ഷം ഈ ​സ​മി​തി​ക​ളു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. കോ​വി​ഡി​ന്‍റെ​യും ഡെ​ങ്കി​പ്പ​നി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​ളി​ങ്ങോം ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌​ട​ര്‍​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​മാ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ഒ​ഴി​വു​ക​ള്‍ ഉ​ട​ന്‍ നി​ക​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.