സൗ​ജ​ന്യ മ​ഞ്ഞ​ൾവി​ത്തു​മാ​യി ടി​എ​സ്എ​സ്എ​സ്
Wednesday, May 27, 2020 12:04 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ജ്ഞാ​ന കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ 30 ഓ​ളം പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം​ചെ​യ്യു​ന്ന​തി​നു​ള്ള മ​ഞ്ഞ​ൾ​വി​ത്ത് തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഏ​റ്റു​വാ​ങ്ങി.
ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ക​ള​രി​മു​റി, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി കോ​ഴി​ക്കോ​ട്, സെ​ക്ര​ട്ട​റി സ​ജി​നി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.