നെ​ല്‍​ക്കൃ​ഷി​യു​മാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ർ
Friday, May 22, 2020 1:27 AM IST
ക​മ്പ​ല്ലൂ​ര്‍: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്ക് കൈ​ത്താ​ങ്ങാ​വാ​ന്‍ ക​ര​നെ​ല്‍​ക്കൃ​ഷി​യു​മാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും. സി​പി​എം ചി​റ്റാ​രി​ക്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്പ​ല്ലൂ​രി​ലെ ഒ​ന്ന​ര​യേ​ക്ക​ര്‍ ത​രി​ശു​നി​ല​ത്ത് വി​ത്തു​വി​ത​ച്ച​ത്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി എ. ​അ​പ്പു​ക്കു​ട്ട​ന്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​കെ. മോ​ഹ​ന​ന്‍, കെ. ​ദാ​മോ​ദ​ര​ന്‍, ശി​വ​ദാ​സ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.