അ​ധി​കൃ​ത​രു​ടെ ക​രു​ത​ലി​നു രാ​ജ​സ്ഥാ​നി തൊ​ഴി​ലാ​ളി​യു​ടെ ന​ന്ദി ഇ​ങ്ങ​നെ
Wednesday, May 20, 2020 12:31 AM IST
പ​യ്യാ​വൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍​നി​ന്ന് പ​യ്യാ​വൂ​രി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ തൊ​ഴി​ലി​നാ​യി വ​ന്ന ബ​നി ഗു​ര്‍​ജാ​റി​ന്‍റെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല്‍ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ ച​ര്‍​ച്ച​യാ​കു​ന്നു. പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്‌​റ​ഫി​ന്‍റെ​യും സെ​ക്ര​ട്ട​റി കെ.​കെ.​രാ​ജേ​ഷി​ന്‍റെ​യും ഫോ​ട്ടോ​യാ​ണ് ഇ​യാ​ള്‍ പ്രൊ​ഫൈ​ല്‍ പി​ക്ച​റാ​ക്കി​യ​ത്.
രാ​ജ​സ്ഥാ​നി​ലെ സ​വ​യിം മ​ഥേ​പൂ​ര്‍ ജി​ല്ല​ക്കാ​ര​നാ​യ ബ​നി ഗു​ര്‍​ജാ​റും ഭാ​ര്യ സീ​താ​ദേ​വി​യും ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​രു​മാ​ണ് ക​ണ്ട​ക​ശേ​രി​യി​ല്‍ താ​മ​സി​ച്ചു ജോ​ലി​ചെ​യ്തി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ​ണി​യെ​ടു​ക്കാ​ന്‍ പ​റ്റാ​താ​യി.
കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം തീ​ര്‍​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചു.​അ​ന്നു​മു​ത​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. 16ന് ​രാ​ജ​സ്ഥാ​നി​ലേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​പ്പോ​ള്‍ ബ​നി​യു​ള്‍​പ്പെ​ടെ 11 ആ​ളു​ക​ളെ പ​ഞ്ചാ​യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ വാ​ഹ​ന​ത്തി​ലാ​ണ് ക​ണ്ണൂ​ർ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.
രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യ​തി​നു​ശേ​ഷ​മാ​ണ് ബ​നി ഗു​ര്‍​ജാ​ര്‍ പ്രൊ​ഫൈ​ല്‍ ചി​ത്രം മാ​റ്റി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​ത്. രാ​ജ്യം മു​ഴു​വ​ന്‍ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണ​വും മ​ട​ക്ക​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും വ​ലി​യ ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ള്‍ പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തും കേ​ര​ള​വും ന​ല്‍​കി​യ ക​രു​ത​ലി​നു​ള്ള ന​ന്ദി​യാ​യാ​ണ് ഈ ​പ്രൊ​ഫൈ​ല്‍ പി​ക്ച​ര്‍ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.