മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​ന്ന​തു കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് ആ​ക്കം​കൂ​ട്ടും
Tuesday, May 19, 2020 12:34 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​മെ​ന്നു കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യജീ​വി​തം ത​ക​ര്‍​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ളി​ല്‍ നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്നു സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ ന്യാ​യ​മാ​യ വ​ഴി​ക​ള്‍ തേ​ട​ണ​മെ​ന്നും ജ​ന​ങ്ങ​ളെ കു​ടി​പ്പി​ച്ചു പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള കാ​ട​ന്‍ ഉ​ദ്യ​മ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​രി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഇ​തി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് രാ​ജ​പു​രം, പ്ര​ഭാ​ക​ര​ന്‍ ക​രി​ച്ചേ​രി, സ​ഖ​റി​യാ​സ് മാ​ങ്ങോ​ട്, ബി.​എം. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.