സം​ഘ​ട​നാ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്രീ-​പ്രൈ​മ​റി അ​ധ്യാ​പി​ക​മാ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി കെ​പി​എ​സ്ടി​എ
Tuesday, May 19, 2020 12:33 AM IST
ചെ​റു​വ​ത്തൂ​ര്‍: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മി​ല്ലാ​ത്ത പ്രീ-​പ്രൈ​മ​റി അ​ധ്യാ​പി​ക​മാ​ര്‍​ക്ക് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സം​ഘ​ട​നാ വ്യ​ത്യാ​സ​മി​ല്ലാ​തെ ധ​ന​സ​ഹാ​യം ന​ല്‍​കി കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ മാ​തൃ​ക. മാ​ര്‍​ച്ചി​ലെ ശ​മ്പ​ളം ല​ഭി​ക്കാ​തി​രു​ന്ന പ്രീ-​പ്രൈ​മ​റി അ​ധ്യാ​പി​ക​മാ​ര്‍​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ല്‍​കി​യ​ത്.
സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്രീ-​പ്രൈ​മ​റി അ​ധ്യാ​പി​ക​മാ​ര്‍​ക്കും ശ​മ്പ​ള സ്‌​കെ​യി​ല്‍ അ​നു​വ​ദി​ച്ച് അം​ഗീ​കാ​രം ന​ല്‍​ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​രി​ച്ചേ​രി ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, ട്ര​ഷ​റ​ര്‍ പി.​ജെ. ജോ​സ​ഫ്, എ.​വി. ഗി​രീ​ശ​ന്‍, പി. ​ശ​ശി​ധ​ര​ന്‍, ജി.​കെ. ഗി​രി​ജ, അ​ലോ​ഷ്യ​സ് ജോ​ര്‍​ജ്, കെ.​ഒ. രാ​ജീ​വ​ന്‍, സ്വ​പ്ന ജോ​ര്‍​ജ്, പ്ര​ശാ​ന്ത് കാ​ന​ത്തൂ​ര്‍, എ. ​ജ​യ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.