റി​ട്ട. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ ഷാ​ര്‍​ജ​യി​ല്‍ മ​രി​ച്ചു
Monday, May 18, 2020 1:31 AM IST
കാ​സ​ര്‍​ഗോ​ഡ്: വി​സി​റ്റിം​ഗ് വീ​സ​യി​ല്‍ ഷാ​ര്‍​ജ​യി​ലെ​ത്തി​യ റി​ട്ട. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ അ​സു​ഖം ബാ​ധി​ച്ച് മ​രി​ച്ചു. ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ബി​ല്‍ ക​ള​ക്‌​ട​റാ​യി​രു​ന്ന ച​ന്ദ്ര​ഗി​രി പാ​ല​ത്തി​നു സ​മീ​പം വ​ട​ക്കും​ഭാ​ഗ​ത്തെ കെ.​എ. അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ (65) ആ​ണ് മ​രി​ച്ച​ത്.

നേ​ര​ത്തെ സൗ​ദി​യി​ലും ഷാ​ര്‍​ജ​യി​ലും ജോ​ലി​ചെ​യ്തി​രു​ന്നു. ഷാ​ര്‍​ജ​യി​ലെ കു​വൈ​റ്റ് ആ​ശു​പ​ത്രി​യി​ലും ദു​ബാ​യി​ലെ അ​ല്‍​ബ​റ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ആ​യി​ഷ (കോ​ട്ടി​ക്കു​ളം). മ​ക്ക​ള്‍: ഷി​റാ​ര്‍, ഷാ​ഹി​ല്‍, സീ​നി​യ. മ​രു​മ​ക്ക​ള്‍: അ​ഹ്മ​ദ് (മൗ​വ​ല്‍), ന​സ്‌​റീ​ന (മൊ​ഗ്രാ​ല്‍).