ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന നടത്തി
Thursday, April 9, 2020 11:07 PM IST
തൃ​ക്ക​രി​പ്പൂ​ര്‍: ടൗ​ണി​ലെ ബേ​ക്ക​റി​ക​ളി​ലും ന​ട​ക്കാ​വ് ജം​ഗ്ഷ​നി​ലെ മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ലും ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന ന​ട​ത്തി. പൂ​പ്പ​ല്‍ പി​ടി​ച്ച ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​താ​നും ക​ട​ക​ള്‍ അ​ധി​കൃ​ത​ര്‍ അ​ട​പ്പി​ച്ചു. ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ട ചി​ല ബേ​ക്ക​റി​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ സാ​ധ​ന​ങ്ങ​ള്‍ മാ​റ്റാ​തെ​യാ​ണ് തു​റ​ന്നി​രു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ​യും വെ​ള്ളാ​പ്പ് റോ​ഡി​ലെ​യും ആ​റോ​ളം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​വി​നോ​ദ​ന്‍, ജെ​എ​ച്ച്‌​ഐ​മാ​രാ​യ പി.​എം. തോ​മ​സ്, രാ​ജേ​ഷ് പു​റ​വ​ങ്ക​ര, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​പി. ഉ​ഷ, നോ​ര്‍​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എം.​ജി. അ​ശോ​ക​ന്‍, പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ന​ട​ക്കാ​വ് ജം​ഗ്ഷ​നി​ല്‍ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച ഫോ​ർ​മാ​ലി​ന്‍ ക​ല​ര്‍​ന്ന മ​ത്തി ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫി​ഷ​റീ​സ്-​ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു.