തോൽക്കില്ല നാം...
Thursday, April 9, 2020 11:07 PM IST
പ​രി​യാ​രം: കോ​വി​ഡ് ബാ​ധി​ച്ചു പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ​ര്‍​ഭി​ണി​യും പി​ഞ്ചു​കു​ഞ്ഞുമ​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​വി​ട്ടു. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ 50 വ​യ​സു​കാ​രി​യും ഗ​ര്‍​ഭി​ണി​യാ​യ മ​ക​ള്‍ (26), മ​ക​ളു​ടെ ര​ണ്ടു​വ​യ​സു​ള്ള മ​ക​ന്‍ എ​ന്നി​വ​രാ​ണു സു​ഖം​പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ട​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍ തു​ട​ങ്ങി എ​ല്ലാവി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്കും ത​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ ന​ന്ദി​യും സ്‌​നേ​ഹ​വും രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു യാ​ത്ര​യാ​യ​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​ന്‍. റോ​യ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ് കു​മാ​ർ, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും കു​ട്ടി​ക്കു ക​ളി​ക്കാ​ന്‍ ക​ളി​പ്പാ​ട്ട​ങ്ങ​ളും ന​ല്‍​കി വി​കാ​ര​നി​ര്‍​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പും ന​ല്കി. മ​റ്റൊ​രു ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യും ഭ​ര്‍​ത്താ​വും അ​ട​ക്കം ഇ​ന്ന​ലെ ആ​റു കോ​വി​ഡ് രോ​ഗി​ക​ള്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യും ഭ​ര്‍​ത്താ​വും ആ​ശു​പ​ത്രി​യി​ല്‍​ത്ത​ന്നെ തു​ട​രു​ക​യാ​ണ്. പ്ര​സ​വം അ​ടു​ത്ത​തു​കൊ​ണ്ടാ​ണു ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ങ്ങ​നെ തീ​രു​മാ​നി​ച്ച​ത്.
മാ​ര്‍​ച്ച് 20 നാ​ണു കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്ത​ലി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കും അ​മ്മ​യ്ക്കും കു​ട്ടി​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത്. അ​ന്നു​ത​ന്നെ ഇ​വ​രെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ല്‍​നി​ന്നു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു മൂ​വ​ര്‍​ക്കും കോ​വി​ഡ് വൈ​റ​സ് ബാ​ധ​യേ​റ്റ​ത്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണ​വും ചി​കി​ത്സ​യും ഒ​രു​ക്കു​ക​യും ചെ​യ്തു. എ​ട്ടി​നു വീ​ണ്ടും സ്ര​വം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് ഇ​വ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തു​വ​രെ​യാ​യി ഗ​ര്‍​ഭി​ണി​ക​ളെ​യ​ട​ക്കം 14 കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ രോ​ഗം ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ച്ച​തു പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീ​മി​ന് അ​ഭി​മാ​നനി​മി​ഷ​മാ​യി.
യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഡി.​കെ. മ​നോ​ജ്, കാ​ഷ്വാ​ലി​റ്റി ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​വി​മ​ല്‍ റോ​ഹ​ന്‍, ആ​ര്‍​എം​ഒ ഡോ. ​എ​സ്.​എം. സ​രി​ന്‍, എ​ആ​ര്‍​എം​ഒ ഡോ. ​മ​നോ​ജ്, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ മേ​ധാ​വി​യും കോ​വി​ഡ് സെ​ല്‍ നോ​ഡ​ല്‍ ഓ​ഫീസ​റു​മാ​യ ഡോ. ​എ.​കെ. ജ​യ​ശ്രീ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ജി​ത്ത് കു​മാ​ര്‍, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് റോ​സ​മ്മ സ​ണ്ണി, ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഡോ. ​ബി​ന്ദു, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​നോ​ദ്, പി​ആ​ര്‍​ഒ എം.​എം. ദി​ലീ​പ്, കോ​വി​ഡ് ടീ​മി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, മ​റ്റു പാ​രാ മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.