കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്: സ​ര്‍​ക്കാ​രി​ന്‍റെ​യും റ​വ​ന്യൂ മ​ന്ത്രി​യു​ടെ​യും വാ​ദം പൊ​ള്ള​യെ​ന്ന് ചെ​ന്നി​ത്ത​ല
Thursday, April 9, 2020 11:07 PM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡി​ന്‍റെ വി​ക​സ​ന​കാ​ര്യ​ത്തി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ കാ​ര്യ​ത്തി​ലും സ​ര്‍​ക്കാ​രി​ന്‍റെ​യും റ​വ​ന്യൂ മ​ന്ത്രി​യു​ടെ​യും വാ​ദം പൊ​ള്ള​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ഒ​രു രൂ​പ പോ​ലും യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് 83 കോ​ടി രൂ​പ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി ല​ഭ്യ​മാ​ക്കി​യ​ത്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ണം കേ​റാ​മൂ​ല​യി​ലാ​ണ് എ​ന്നു പ​റ​യു​ന്ന​തി​ലൂ​ടെ​ത​ന്നെ മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നും താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​തു​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​നാ​കാ​ത്ത​ത് എ​ന്ന് മ​ന്ത്രി ത​ന്നെ സ​മ്മ​തി​ച്ചി​രി​ക്കു​ന്നു.
2013 ല്‍ ​താ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ കാ​സ​ര്‍​ഗോ​ഡ് ന​ട​ത്തി​യ മൂ​ന്ന് ദി​വ​സ​ത്തെ സ്നേ​ഹ​സ​ന്ദേ​ശ യാ​ത്ര​യി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ള്‍ ക്രോ​ഡീ​ക​രി​ച്ചു ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് പാ​ക്കേ​ജി​നാ​യി 2682.66 കോ​ടി രൂ​പ വ​ക​യി​രു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് ഈ ​ക​മ്മീ​ഷ​നാ​ണ്.
ഈ ​പാ​ക്കേ​ജ് അം​ഗീ​ക​രി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി 25 കോ​ടി രൂ​പ ന​ല്‍​കി​യ​ത്. ഇ​തോ​ടൊ​പ്പം ന​ബാ​ഡി​ല്‍​നി​ന്ന് 58 കോ​ടി രൂ​പ ഉ​ള്‍​പ്പെ​ടെ 83 കോ​ടി രൂ​പ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്. ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ചു​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​രും മ​ന്ത്രി​യും അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.