കെ​പി​സി​ടി​എ ഹാ​ഷ് ടാ​ഗ് കാ​മ്പ​യി​നി​ല്‍ മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു
Thursday, April 9, 2020 12:09 AM IST
രാ​ജ​പു​രം: സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ അ​പ​ക​ട​ക​ര​മാം​വി​ധം വെ​ട്ടി​ക്കു​റ​ച്ച സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രേ കേ​ര​ള പ്രൈ​വ​റ്റ് കോ​ളജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​സി​ടി​എ) ന​ട​ത്തി​യ ഹാ​ഷ് ടാ​ഗ് കാ​മ്പ​യി​നി​ല്‍ ആ​ദ്യ ദി​വ​സം ത​ന്നെ 3,000 ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.
സം​സ്ഥാ​ന​ത്തെ 3,000 ത്തി​ല​ധി​കം ത​സ്തി​ക​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗം ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ത്ത​ര​വി​നെ​തി​രേ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വാ​ക്ക​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. ജോ​ബി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു .
ഉ​ത്ത​ര​വ് ഉ​ട​ന്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി സം​ഘ​ട​ന മു​ന്നോ​ട്ടു വ​രു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​യു. അ​ബ്ദു​ല്‍ ക​ലാം അ​റി​യി​ച്ചു. ഡോ. ​ടി. മു​ഹ​മ്മ​ദ​ലി, ഡോ. ​സ​ണ്ണി കെ. ​ജോ​ര്‍​ജ്, ഡോ. ​ചെ​റി​യാ​ന്‍ ജോ​ണ്‍, ഡോ. ​പ്രേ​മ​ച​ന്ദ്ര​ന്‍ കീ​ഴോ​ത്ത്, ഡോ. ​ജീ​ജി എ​ന്നി​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.