മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍​ക്ക് വാ​യ്പ
Wednesday, April 8, 2020 12:18 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കോ​വി​ഡ്-19 തി​രി​ച്ച​യ്ട​ക്കേ​ണ്ടാ​ത്ത വാ​യ്പ​ക്കു​ള്ള അ​പേ​ക്ഷാ ഫോ​റം ബോ​ര്‍​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു പൂ​രി​പ്പി​ച്ച് ആ​ധാ​ര്‍​കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്, ക്ഷേ​മ​നി​ധി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, അ​വ​സാ​ന​മാ​യി ക്ഷേ​മ​നി​ധി അ​ട​ച്ച ര​സീ​ത് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം ബോ​ര്‍​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് മെ​യി​ല്‍ ചെ​യ്യ​ണം. വെ​ബ്സൈ​റ്റ് : www.kmtwwfb.org. ഇ​മെ​യി​ല്‍ : [email protected] ഫോ​ണ്‍: 9188519864.

കാസർഗോഡ് ഒ​ൻ​പ​ത് ല​ക്ഷം പ​ച്ച​ക്ക​റി
തൈ​ക​ള്‍
വി​ത​ര​ണ​ത്തി​ന്

കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടു​മു​റ്റ​ത്ത് പ​ച്ച​ക്ക​റി കൃ​ഷി ഒ​രു​ക്കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ച​ക്ക​റി വി​ത്തും തൈ​ക​ളും വി​ത​ര​ണം ചെ​യ്യും.
ഒ​ൻ​പ​ത് ല​ക്ഷം പ​ച്ച​ക്ക​റി തൈ​ക​ളും 32,000 പ​ച്ച​ക്ക​റി വി​ത്ത് പാ​ക്ക​റ്റും 35,000 ദീ​ര്‍​ഘ​കാ​ല പ​ച്ച​ക്ക​റി തൈ​ക​ളു​മാ​ണ് ജി​ല്ല​യി​ലെ കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ര്‍​ഡ് അം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ​യും വോ​ള​ണ്ടി​യ​ര്‍​മാ​രും ക്ല​ബു​ക​ളും ക​ര്‍​മ​സേ​ന​യും പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും.