ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യും കോ​വി​ഡ് ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍
Wednesday, April 8, 2020 12:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള ചെ​ങ്ക​ള, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, ചെ​മ്മ​നാ​ട്, മ​ധൂ​ര്‍, ഉ​ദു​മ, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യു​ടെ​യും പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ കോ​വി​ഡ് ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ​യു​ള്ള​വ​ര്‍ ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ഐ​ജി വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നും പോ​ലീ​സ് വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്. ഗ​താ​ഗ​ത​വും ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

ഈ ​മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​വും ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യ കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റും. ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും പോ​ലീ​സ് ല​ഭ്യ​മാ​ക്കു​മെ​ന്നും ആ​വ​ശ്യ​മു​ള്ള​വ​ര്‍ വാ​ട്ട്‌​സ് ആ​പ് സ​ന്ദേ​ശം ന​ല്‍​കി​യാ​ല്‍ മാ​ത്രം മ​തി​യെ​ന്നും ഐ​ജി അ​റി​യി​ച്ചു.

കാ​സ​ര്‍​ഗോ​ഡ്: ഡ​ബി​ള്‍ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലും പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പി​ടി​കൂ​ടു​ന്ന​തി​നാ​യി ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​താ​യി ഐ​ജി വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്. പ​ള്ളി​ക്ക​ര, ഉ​ദു​മ, ചെ​മ്മ​നാ​ട്, ചെ​ങ്ക​ള, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. അ​ടി​യ​ന്ത​ര ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ലാ​തെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. നി​ര്‍​ദേ​ശം ലം​ഘി​ച്ച് ആ​രെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി​യാ​ല്‍ അ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഡ്രോ​ണി​ല്‍ പ​തി​യും.

ഏ​ഴ് ഡ്രോ​ണു​ക​ളാ​ണ് നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ന് കോ​ഴി​ക്കോ​ട് സോ​ണ​ല്‍ ഐ​ജി അ​ശോ​ക് യാ​ദ​വ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു, ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​സ്പി ഡി. ​ശി​ല്പ, ഡി​വൈ​എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സി​ഐ അ​ബ്ദു​ല്‍ റ​ഹീം എ​ന്നി​വ​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു.