വ്യാ​ജ​ചാ​രാ​യ നി​ർ​മാ​ണം: പ​യ്യ​ന്നൂ​രി​ല്‍ രണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Tuesday, April 7, 2020 12:23 AM IST
പ​യ്യ​ന്നൂ​ര്‍:​പ​യ്യ​ന്നൂ​രി​ന് സ​മീ​പ​ത്തെ കു​ന്ന​രു​വി​ലും ചി​റ്റ​ടി​യി​ലു​മാ​യി നാ​ട​ന്‍ ചാ​രാ​യ വാ​റ്റി​നെ​തി​രെ എ​ക്‌​സൈ​സ് സം​ഘം ര​ണ്ടു​കേ​സു​ക​ളെ​ടു​ത്തു. ഓ​ടി​പ്പോ​യ ഒ​രാ​ളു​ടെ പേ​രി​ല്‍ കേ​സെ​ടു​ക്കു​ക​യും മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലു​മാ​ണ് എ​ക്‌​സൈ​സ് സം​ഘം. നാ​ല് ലി​റ്റ​ര്‍ വ്യാ​ജ​ചാ​രാ​യം കൈ​വ​ശം വ​ച്ച​തി​ന് കു​ന്ന​രു തെ​ക്കെ ഭാ​ഗ​ത്തെ ക​ട​വ​ത്ത് വ​ള​പ്പി​ല്‍ ഷാ​ജീ​വ​ന്‍റെ (47) പേ​രി​ലാ​ണ് അ​ബ്കാ​രി കേ​സെ​ടു​ത്ത​ത്. എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട​തോ​ടെ പ്ര​തി ചാ​രാ​യ​മു​ള്‍​പ്പെ​ടു​ന്ന ക​ന്നാ​സ് ഉ​പേ​ക്ഷി​ച്ച് ഇ​രു​ളി​ന്‍റെ മ​റ​വി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ര്‍ എം.​കെ.​ജ​നാ​ര്‍​ദന​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീസ​ര്‍ വി.​വി.​ഷി​ജു എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ന്ന​രു ചി​റ്റ​ടി​യി​ല്‍ ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്കേ എ​ത്തി​യ എ​ക്സൈ​​സ് സം​ഘം വാ​റ്റു​കേ​ന്ദ്രം ത​ക​ര്‍​ത്തു. എ​ക്‌​സൈ​സ് സം​ഘ​ത്തെ​ക​ണ്ട വാ​റ്റു​കാ​ര​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ്ഥ​ല​ത്തു​നി​ന്നും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും 35 ലി​റ്റ​റോ​ളം കോ​ട​യും ഒ​രു​ലി​റ്റ​റോ​ളം ചാ​രാ​യ​വും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​വി.​ശ്രീ​നി​വാ​സ​ന്‍, എം.​കെ.​ജ​നാ​ര്‍​ദന​ന്‍, സി​ഇ​ഒ ഷി​ജു എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.