പോ​ലീ​സ് പീ​ഡ​നം മൂ​ലം ക​മ്യൂ​ണി​റ്റി കി​ച്ച​ൺ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, April 7, 2020 12:23 AM IST
കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര​മാ​യ പീ​ഡ​നം മൂ​ലം വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണിന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന സ​ലിം അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ഐ​മാ​ക്‌​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ഒ​രു​ക്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി 7000ത്തോ​ളം പേ​ര്‍​ക്ക് ഇ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം ന​ല്കി​യി​രു​ന്നു.
പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ലേ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത് പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത് പാ​സ് ന​ല്കി​യി​ട്ടു​ള്ള വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ്. 10 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്ത് വോ​ള​ണ്ടി​യ​ര്‍ പാ​സ് ന​ല്കി​യി​ട്ടു​ള്ള​ത്. ഭ​ക്ഷ​ണം പാ​യ്ക്ക് ചെ​യ്യു​ന്ന​തി​നും രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നെ​ത്തി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി ഇ​വ​ര്‍ അ​തി​രാ​വി​ലെ മു​ത​ല്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യാ​ണ്.
എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്തും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ല്കി​യ വോ​ള​ണ്ടി​യ​ര്‍ പാ​സും ട്രാ​വ​ല്‍ പെ​ര്‍​മി​റ്റും ഉ​ണ്ടാ​യി​രു​ന്നി​ട്ടും പോ​ലീ​സ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​വ​രെ ത​ട​യു​ക​യും തെ​റിപ​റ​യു​ക​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലും തു​നി​യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. പ​ല​വ​ട്ടം ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ചു വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഒ​രുത​ര​ത്തി​ലും ഇ​വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ വി​ടി​ല്ലെ​ന്ന വാ​ശി​യാ​ണ് ചി​ല പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ സം​വി​ധാ​നം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്നും ഈ ​ചു​മ​ത​ല കൂ​ടി വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് ഏ​റ്റെ​ടു​ത്തു ന​ട​ത്ത​ട്ടെ​യെ​ന്നും ഷാ​ഹി​ന സ​ലിം പ​റ​ഞ്ഞു.