മ​ഴ​യും കാ​റ്റുമെത്തി; വാഴകൾ നിലംപൊത്തി
Tuesday, April 7, 2020 12:23 AM IST
ആ​ല​ക്കോ​ട്: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം. ആ​ല​ക്കോ​ട് കാ​പ്പി​മ​ല​യി​ലാ​ണ് വേ​ന​ല്‍​മ​ഴ നാ​ശം വി​ത​ച്ച​ത്. വി​റ​കൊ​ടി​യ​ന​ല്‍ ബി​നോ​യി​യു​ടെ 600 വാ​ഴ​ക​ളും ജാ​ന്‍​സി ആ​ന്‍റ​ണി, ടെ​ന്‍​സ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍, ഷി​ജോ വ​ള്ളി​യി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ മാ​ന്നാ​ത്ത്, റോ​യി വ​ള്ളി​യാം​ത​ടം, ഷാ​ജി വ​ള്ളി​യാം​ത​ടം, സു​ധാ​ക​ര​ന്‍ മ​ഞ്ഞ​പ്പു​ല്ല് എ​ന്നി​വ​രു​ടെ നൂ​റു​ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​ക​ളും കാ​റ്റി​ല്‍ ത​ക​ര്‍​ന്നു. കു​ല​ച്ചു മൂ​പ്പെ​ത്താ​ന്‍ തു​ട​ങ്ങി​യ വാ​ഴ​ക​ളാ​ണു കാ​റ്റി​ല്‍ ന​ശി​ച്ച​ത്.
വാ​ഴ​ക​ള്‍​ക്കു ക​ര്‍​ഷ​ക​ന് 250 രൂ​പ വ​രെ വി​ത്തും വ​ള​വും പ​രി​ച​ര​ണ​വും ഉ​ള്‍​പ്പെ​ടെ ചെ​ല​വ് വ​ന്ന​താ​ണ്. 35 രൂ​പ മു​ത​ല്‍ 45 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന വാ​ഴ​ക്കു​ല​യ്ക്ക് കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം ഇ​പ്പോ​ൾ വി​പ​ണി​യി​ല്‍ കേ​വ​ലം 17 രൂ​പ മു​ത​ല്‍ 20 രൂ​പ വ​രെ മാ​ത്ര​മാ​ണു ല​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് കാ​ര്‍​ഷി​ക​മേ​ഖ​ല ത​ക​ര്‍​ന്ന​ടി​ഞ്ഞ​തി​നൊ​പ്പ​മു​ണ്ടാ​യ നാ​ശം ക​ര്‍​ഷ​ക​രു​ടെ ദു​രി​തം ഇ​ര​ട്ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ള്‍ കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​വി.​പ്ര​സാ​ദ്, അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ എം.​ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. മ​ല​യോ​ര​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും ഇ​ന്ന​ലെ ഇ​ടി​യോ​ടെ മ​ഴ പെ​യ്തു. ചി​ല​യി​ട​ങ്ങ​ളി​ൽ കാ​റ്റും വീ​ശി​യ​ടി​ച്ചു. ഇ​തെ​ത്തു​ട​ർ​ന്ന് പ​ല​യി​ട​ത്തും വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.