കാസർഗോട്ട് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ഒ​ൻ​പ​ത് പേ​ര്‍​ക്ക്
Tuesday, April 7, 2020 12:23 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഒ​ൻ​പ​ത് പേ​ര്‍​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ആ​റു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രും മൂ​ന്നു​പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ര്‍​ന്ന​വ​രു​മാ​ണ്. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 31 വ​യ​സ് വീ​തം പ്രാ​യ​മു​ള്ള മൂ​ന്നു​പേ​ര്‍, 30 വ​യ​സു​ള്ള ഒ​രാ​ള്‍, ചെ​മ്മ​നാ​ട് നി​ന്നു​ള്ള 26, 43, 26 വ​യ​സ് വീ​ത​മു​ള്ള മൂ​ന്നു​പേ​ര്‍, 29 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ സ്വ​ദേ​ശി, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നു​ള്ള 31 വ​യ​സു​ള്ള വ്യ​ക്തി എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ആ​റ് പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്.ഇവരിൽ ആറുപേരെ പുതുതായി ആരംഭിച്ച കാ സർഗോഡ് മെഡിക്കൽ കോളജിലെ കോവിഡ് ആശുപ ത്രിയി ലേക്കു മാറ്റും. ഇ​തോ​ടെ ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 147 ആ​യി. ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 10,844 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 10,623 പേ​ര്‍ വീ​ടു​ക​ളി​ലും 221 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. ഇ​ന്ന​ലെ 16 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 27 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. 1,769 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​തി​ല്‍ 1,084 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചു. ഇ​ന്ന​ലെ 102 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ഇ​നി 685 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.