ആ​ശു​പ​ത്രി​ക​ള്‍​ക്ക് സു​ര​ക്ഷാ കി​റ്റു​ക​ള്‍ ന​ല്‍​കി
Monday, April 6, 2020 12:35 AM IST
പ​ഴ​യ​ങ്ങാ​ടി: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ള്‍ (പി​പി​ഇ കി​റ്റു​ക​ള്‍) വി​ത​ര​ണം ചെ​യ്തു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ അ​ത്യാ​വ​ശ്യ​മാ​യ പി​പി​ഇ കി​റ്റു​ക​ള്‍​ക്ക് ദൗ​ര്‍​ല്ല​ഭ്യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​എ​ല്‍​എ ഇ​ട​പെ​ട്ട് ഇ​വ സ​മാ​ഹ​രി​ച്ച​ത്.
പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​അ​നീ​ഷ് ബാ​ബു​വി​ന് കി​റ്റു​ക​ള്‍ കൈ​മാ​റി.
യു​വ വ്യ​വ​സാ​യി അ​ഭി​ലാ​ഷ് ക​രി​ച്ചേ​രി​യാ​ണ് കി​റ്റു​ക​ള്‍ സം​ഭാ​വ​ന ചെ​യ്ത​ത്. ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ചി​കി​ത്സ മു​ട​ങ്ങാ​തി​രി​ക്കാ​നാ​യി മ​ണ്ഡ​ല​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ടെ​ലി ഡോ​ക്ട​ര്‍ സം​വി​ധാ​ന​വും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി.​പ്രീ​ത, ബ്ലോ​ക്ക് മെം​ബ​ര്‍ ടി.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.