പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ വി​ളി​പ്പു​റ​ത്തു​ണ്ട്
Monday, April 6, 2020 12:35 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നാ​ളെ മു​ത​ല്‍ ടെ​ലി ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ സേ​വ​നം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ടെ​ത്താ​തെ​ത​ന്നെ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യും വാ​ട്സ് ആ​പ് വീ​ഡി​യോ കോ​ള്‍ വ​ഴി​യും വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രോ​ട് സം​സാ​രി​ച്ച് ചി​കി​ത്സ തേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​ത്.
കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സാ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. വെ​ള്ളൂ​ര്‍ പാ​ല​ത്ത​റ​യി​ലെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രാ​യ അ​സ്‌​ലം, ജെ.​ബി. ഫാ​ഷി​ദ്, കെ.​പി. അ​ബ്ദു​ള്‍ നാ​സ​ര്‍, കെ.​പി. ഫാ​റൂ​ക്ക് എ​ന്നി​വ​രാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ക​ളും സം​ഭാ​വ​ന​യാ​യി ന​ല്‍​കി​യ​ത്. ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ലി​ന് കൈ​മാ​റി. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍-7034354108. വി​മു​ക്തി ഡി ​അ​ഡി​ക്‌​ഷ​ന്‍ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി വി​മു​ക്ത​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ടെ​ലി കൗ​ണ്‍​സി​ലിം​ഗ് സം​വി​ധാ​ന​വും നാ​ളെ മു​ത​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 9995225363. ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധം, ജ​ന​റ​ല്‍ കൗ​ണ്‍​സി​ലിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ 24 മ​ണി​ക്കൂ​ര്‍ ടെ​ലി കൗ​ണ്‍​സി​ലിം​ഗ് സൗ​ക​ര്യ​വും ഇ​തോ​ടൊ​പ്പം ഒ​രു​ക്കു​ന്നു​ണ്ട്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ള്‍: 9995225363, 7558087741,9539067474, 8943341416.