രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
Friday, April 3, 2020 11:43 PM IST
ക​ണ്ണൂ​ര്‍: ബീ​ഡി-​ചു​രു​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി​യി​ല്‍ ഫെ​ബ്രു​വ​രി വ​രെ അം​ശ​ാദാ​യം അ​ട​ച്ച തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പൂ​ര​ക​വേ​ത​നം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​വ​രു​ടെ പേ​രു​വി​വ​രം, ക്ഷേ​മ​നി​ധി അം​ഗ​ത്വ ന​മ്പ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ര്‍, ഐ​എ​ഫ്എ​സ്‌​സി കോ​ഡ്, ആ​ധാ​ര്‍ ന​മ്പ​ര്‍ എ​ന്നി​വ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ സാ​ക്ഷ്യ​പ​ത്രം ഉ​ള്‍​പ്പെ​ടെ 20 ന​കം [email protected] ലേ​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം.
സ്വ​യം​തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന അം​ഗ​ത്വം നി​ല​നി​ര്‍​ത്തി​യി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ നി​ര്‍​ദി​ഷ്ട ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് 20ന് ​മു​മ്പ് കേ​ര​ള ബീ​ഡി- ചു​രു​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഓ​ഫീ​സ്, എ​കെ​ജി ആ​ശു​പ​ത്രി​ക്ക് പി​ൻ​വ​ശം , ത​ളാ​പ്പ്, ക​ണ്ണൂ​ര്‍ -670002 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. ഫോ​ണ്‍: 0497 2706133, 0497 2705090.