ഡോ. ​പി.​സി. ശ്രീ​നി​വാ​സ​ന്‍ ഇന്നു വിരമിക്കും
Tuesday, March 31, 2020 12:09 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​സി.​ശ്രീ​നി​വാ​സ് 24 വ​ര്‍​ഷ​ത്തെ ഔ​ദ്യോ​ഗി​ക സേ​വ​ന​ത്തി​നു​ശേ​ഷം ഇ​ന്ന് വി​ര​മി​ക്കും. 2019 ഏ​പ്രി​ല്‍ ഒ​ന്നി​നാ​ണ് പ്രി​ന്‍​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ​ത്. എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം), പ​രീ​ക്ഷാ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍, ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് (റ​ഗു​ല​ര്‍) പ​രീ​ക്ഷാ​ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്നീ​നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ ജേ​ര്‍​ണ​ലു​ക​ളി​ല്‍ 30 റി​സ​ര്‍​ച്ച് പേ​പ്പ​റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.
പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ല്‍ ഡി​ഗ്രി പൂ​ര്‍​ത്തി​യാ​ക്കി ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ല്‍​നി​ന്ന് പി​ജി​യും മം​ഗ​ളൂ​രു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് എം​ഫി​ലും നേ​ടി​യ​ശേ​ഷം ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് പി​എ​ച്ച്ഡി​യും സ്വ​ന്ത​മാ​ക്കി. നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക അ​മൃ​ത​യാ​ണ് ഭാ​ര്യ. ബം​ഗ​ളൂ​രു​വി​ല്‍ ഇം​ഗ്ലീ​ഷ് പി​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ന​ഘ മ​ക​ളാ​ണ്.