ചെ​റു​പു​ഴ ടൗ​ണും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി
Saturday, March 28, 2020 11:48 PM IST
ചെ​റു​പു​ഴ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ങ്ങോം അ​ഗ്‌​നി​ര​ക്ഷാസേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​പു​ഴ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ചെ​റു​പു​ഴ ബ​സ്‌​സ്റ്റാ​ന്‍​ഡ് മു​ത​ല്‍ മേ​ലെ​ബ​സാ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എം. ശ്രീ​നാ​ഥ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​ശ​ശി​ധ​ര​ന്‍, ബി. ​അ​നു​രൂ​പ്, അ​രു​ണ്‍ കെ. ​ന​മ്പ്യാ​ര്‍, കെ.​എം. രാ​ജേ​ഷ് എ​ന്നി​വ​ര്‍​ക്കു​പു​റ​മെ സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ 12 ലേ​റെ ആ​ളു​ക​ളും അ​ണു​ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത്, സെ​ക്ര​ട്ട​റി ഡി.​എ​ന്‍. പ്ര​മോ​ദ്, ചെ​റു​പു​ഴ എ​എ​സ്‌​ഐ പി. ​വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.