കാസർഗോഡ് ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്-19
Saturday, March 28, 2020 11:41 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ പു​തു​താ​യി ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ല്‍ നി​ന്ന് എ​ത്തി​യ 35 വ​യ​സു​ള്ള ചെ​ങ്ക​ള സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇതോടെ ജില്ലയിൽ ആകെ രോഗം ബാധിച്ചവരുടെ 82 ആ‍യി.

വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ള്‍ 6,511 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 127 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും 6384 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് ഉ​ള്ള​ത്. ഇ​ന്ന​ലെ 27 പേ​രെ കൂ​ടി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പു​തു​താ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള 17 പേ​രു​ടെ സാ​മ്പി​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 36, പ​ട​ന്ന​ക്കാ​ട് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ 57, ഉ​ദ​യ​ഗി​രി വ​നി​താ ഹോ​സ്റ്റ​ലി​ല്‍ 113, കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ല്‍ 300, ഉ​ക്കി​ന​ടു​ക്ക നി​ര്‍​ദി​ഷ്ട മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 300 എ​ന്നി​ങ്ങ​നെ 806 കി​ട​ക്ക​ക​ളാ​ണ് കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്ക് മാ​ന​സി​ക​സ​മ്മ​ര്‍​ദ്ദം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഐ​സി​ഡി​എ​സ് കൗ​ണ്‍​സ​ല​ര്‍​മാ​ര്‍ മു​ഖേ​ന കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം സ​ജ്ജീ​ക​രി​ച്ചു. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് 9072574748 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.