പോ​ലീ​സ് അ​തി​ക്ര​മത്തിൽ നിന്ന് സം​ര​ക്ഷ​ണം ന​ൽ​ക​ണം: വ്യാ​പാ​രി​ക​ൾ
Friday, March 27, 2020 11:45 PM IST
കാ​സ​ർ​ഗോ​ഡ്: രോ​ഗ​വ്യാ​പ​ന​ഭ‍​യം നി​ല​നി​ൽ​ക്കു​ന്പോ​ഴും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പോ​ലീ​സ് കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.
ക​ട തു​റ​ക്കാ​ൻ വ​രു​ന്പോ​ഴും ക​ട​യ​ട​ച്ചു പോ​കു​ന്പോ​ഴും ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​കു​ന്നു​ണ്ട്. ഉ​പ്പ​ള, കു​ന്പ​ള, കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ്യാ​പാ​രി​ക​ൾ മ​ർ​ദ​ന​ത്തി​ര​യാ​യി. കൂ​ടാ​തെ പ​ല​രെ​യും പാ​തി​രാ​ത്രി വ​രെ സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു​വ​ച്ച് കേ​സി​ലു​ൾ​പ്പെ​ടു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വാ​ങ്ങാ​ൻ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​യ്ക്ക് പോ​വു​ക​യെ​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്.
ചി​റ്റാ​രി​ക്കാ​ൽ, പാ​ണ​ത്തൂ​ർ, തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഇ​തി​നാ​യി മ​ണി​ക്കൂ​റു​ക​ൾ യാ​ത്രചെ​യ്യ​ണം. പൊ​തു​ഗ​താ​ഗ​ത​സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് അ​സാ​ധ്യ​മാ​ണ്. അ​തി​നാ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​ട​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ക​യോ വേ​ണം. ജി​ല്ല​യി​ലെ ക​ട​ക​ളി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്ക് തീ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത​ര​ജി​ല്ല​ക​ളി​ൽ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി സ്റ്റോ​ക്ക് എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രും. ജി​ല്ല​യ്ക്ക​ക​ത്തു​ള്ള മൊ​ത്ത​വ്യാ​പാ​രി​ക​ളി​ൽ നി​ന്നു​പോ​ലും സ്റ്റോ​ക്കെ​ടു​ക്കു​ന്ന​തി​ന് ഇ​ന്ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളും പോ​ലീ​സ് ന​ട​പ​ടി​ക​ളും ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സാ​ധ​നം അ​ടു​ക്കി​വ​യ്ക്ക​ൽ, സ്റ്റോ​ക്ക് പ​രി​ശോ​ധ​ന, ഡേ ​ബു​ക്ക്, ല​ഡ്ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ൽ, ക​ന്പ്യൂ​ട്ട​ർ എ​ൻ​ട്രി എ​ന്നി​വ​യ്ക്കാ​യി വ്യാ​പാ​രി​ക​ൾ​ക്ക് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി ഒ​രു മ​ണി​ക്കൂ​ർ വീ​തം അ​ധി​ക​മാ​യി അ​നു​വ​ദി​ക്ക​ണം.
അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​നി​യ​ന്ത്ര​ണ​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത​തി​നാ​ൽ വി​ല​ക​ൾ സ്രോ​ത​സി​ൽ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.