നി​ര്‍​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല; മാ​സ്‌​കു​ക​ള്‍ റോ​ഡ​രി​കി​ല്‍ വ​ലി​ച്ചെ​റി​യു​ന്നു
Friday, March 27, 2020 12:15 AM IST
മ​ട്ട​ന്നൂ​ര്‍: കീ​ഴ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ട്ട​ന്നൂ​ര്‍- ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ മാ​സ്‌​ക് വ​ലി​ച്ചെ​റി​യു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു.
കൊ​തേ​രി ഭ​ഗ​വാ​ന്‍റെ പീ​ടി​ക മു​ത​ല്‍ എ​ള​മ്പാ​റ സ്‌​കൂ​ള്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​സ്‌​ക് വ്യാ​പ​ക​മാ​യ തോ​തി​ല്‍ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശം മു​ഴു​വ​ന്‍ മാ​സ്‌​കു​ക​ള്‍ കൊ​ണ്ട് നി​റ​ഞ്ഞ​സ്ഥി​തി​യി​ലാ​ണ്.
വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​രാ​ണ് മാ​സ്‌​ക് റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത്.