ജ​മാ​അ​ത്തെഇ​സ്‌​ലാ​മി സ്ഥാ​പ​ന​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കും
Friday, March 27, 2020 12:14 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് -19 താ​ത്കാ​ലി​ക പ​രി​ച​ര​ണ സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ജ​മാ അ​ത്തെ ഇ​സ് ലാ​മി ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ, ചാ​രി​റ്റ​ബി​ള്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ വി​ട്ടു​ന​ല്‍​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. മു​ഹ​മ്മ​ദ് സാ​ജി​ദ് ന​ദ്‌​വി അ​റി​യി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ പ​രി​ച​ര​ണ കേ​ന്ദ്ര​മാ​യോ അ​നു​ബ​ന്ധ സേ​വ​ന മേ​ഖ​ല​യാ​യോ ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി. സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ള്‍ പ്രാ​ദേ​ശി​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കൃ​ത​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വോ​ള​ണ്ടി​യ​ര്‍ സേ​വ​ന​ത്തി​നും പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ന്ന​ദ്ധ​രാ​ണ്. വോ​ള​ണ്ടി​യ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ന​ല്‍​ക​ണ​മെ​ന്നും പി.​കെ. മു​ഹ​മ്മ​ദ് സാ​ജി​ദ് ന​ദ്‌വി ​അ​ഭ്യ​ര്‍​ഥി​ച്ചു.