സാധനങ്ങൾക്കായി കൂ​ട്ട​ത്തോ​ടെ ജ​ന​ങ്ങ​ൾ; ക​ട​ക​ളി​ൽ പൂ​ര​ത്തി​ര​ക്ക്
Tuesday, March 24, 2020 1:03 AM IST
കാ​സ​ർ​ഗോ​ഡ്: ക​ട​ക​ളുടെ പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തി​നു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക​യും തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്നു എ​ന്ന പ്ര​ച​ര​ണ​വു​മു​ണ്ടാ​യ​തോ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വാ​ങ്ങി​ക്കൂ​ട്ടാ​ൻ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ജ​ന​ങ്ങ​ളു​ടെ നെ​ട്ടോ​ട്ടം. ഇ​തോ​ടെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലേ​യ്ക്കും പ​ല​ച​ര​ക്ക് ക​ട​ക​ളി​ലേ​യ്ക്കും ജ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി. നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ണ്ടാ​യി​ട്ടും പ​ല​യി​ട​ത്തും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സും ക​ട​യു​ട​മ​ക​ളും ന​ന്നേ പാ​ടു​പെ​ട്ടു. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം. ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നു​മു​ന്പു​ത​ന്നെ ആളുകളുടെ നീ​ണ്ട​നി​ര രൂ​പ​പ്പെ​ട്ടു. പെ​രി​യ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു​ള്ളി​ലേ​യ്ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ ലി​സ്റ്റ് എ​ഴു​തി​വാ​ങ്ങി സാ​ധ​ന​ങ്ങ​ൾ ക​ട​യ്ക്കു പു​റ​ത്തെ​ത്തി​ച്ച് കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മൂ​ന്നും നാ​ലും മ​ണി​ക്കൂ​റാ​ണ് സാ​ധ​ന​ങ്ങ​ൾ​ക്കാ​യി ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തു കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​തു വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി. ബ​ദി​യ​ഡു​ക്ക​യി​ൽ എ​ല്ലാ പ​ല​ച​ര​ക്കു​ക​ട​ക​ളും തു​റ​ക്കാ​ൻ പോ​ലീ​സ് സ​മ്മ​തി​ക്കാ​ത്ത​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.
അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മം നേ​രി​ടി​ല്ലെ​ന്നും അ​തു​കൊ​ണ്ട് അ​നാ​വ​ശ്യ​മാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടേ​തി​ല്ലെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ സാ​ധ​ന​ങ്ങ​ൾ സം​ഭ​രി​ച്ചു​വ​ച്ചു. ഇ​തോ​ടെ അ​തി​വേ​ഗം ക​ട​ക​ളി​ലെ സ്റ്റോ​ക്ക് തീ​രു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. പാ​യ്ക്ക​റ്റ് പാ​ൽ ജി​ല്ല​യി​ൽ എ​ല്ലാ ക​ട​ക​ളി​ലും ഉ​ച്ച​യ്ക്കു മു​ന്പേ തീ​ർ​ന്നു. അ​തേ​സ​മ​യം കാ​ഞ്ഞ​ങ്ങാ​ടും നീ​ലേ​ശ്വ​ര​ത്തു​മു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ജ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത് ത​ട​യാ​ൻ നി​ശ്ചി​ത അ​ള​വി​ൽ മാ​ത്ര​മേ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു​ള്ളൂ.