കു​ട്ടി​ക്ക​ളി​യ​ല്ല ഹോം ​ഐസൊ​ലേ​ഷ​ൻ
Monday, March 23, 2020 1:21 AM IST
കാ​സ​ർ​ഗോ​ഡ്: ""വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക എ​ന്നാ​ൽ വീ​ട്ടു​കാ​രു​മാ​യി യ​ഥേ​ഷ്ടം സ​ന്പ​ർ​ക്കം പു​ല​ർ​ത്താ​മെ​ന്നാ​ണ് പ​ല​രു​ടെ​യും ധാ​ര​ണ. കോ​വി​ഡ് പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ചി​ല​രു​ടെ ഈ ​സ​മീ​പ​നം''-​ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ഇ​തു ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു ക​ള​നാ​ട്ടെ രോ​ഗി​യു​ടെ കേ​സ്. ദു​ബാ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​യ്ക്ക് വ​രു​ന്ന​വ​ഴി​യി​ൽ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​ദ്ദേ​ഹ​ത്തോ​ട് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു​പ്ര​കാ​രം ഒ​രു മു​റി​യി​ൽ ത​നി​ച്ചു മ​റ്റാ​രു​മാ​യും സ​ന്പ​ർ​ക്കം പു​ല​ർ​ത്താ​തെ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ത്ത​തു​മൂ​ലം ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്കും ര​ണ്ടു​വ​യ​സു​ള്ള മ​ക​നും അമ്മയ ്ക്കും രോ​ഗം പ​ട​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച മ​റ്റൊ​രു യു​വാ​വ് ഇ​തൊ​ന്നും പാ​ലി​ക്കാ​തെ ടൗ​ണി​ൽ ക​റ​ങ്ങി​ന​ട​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ​യൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചേ മ​തി​യാ​കൂ.

1. വി​ദേ​ശ​ത്തു നി​ന്നു​വ​രു​ന്ന എ​ല്ലാ​വ​രും ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍ ന​മ്പ​റു​ക​ള്‍: 9946000493, 9946000293.
2. ആ​ശു​പ​ത്രി​യി​ലെ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് മു​ഖേ​ന​യും പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഇ​തി​നാ​യി വി​ദേ​ശ​ത്തു നി​ന്നു വ​ന്ന​വ​ര്‍ നേ​രി​ട്ടു വ​രേ​ണ്ട​തി​ല്ല. വി​വ​ര​ങ്ങ​ള്‍ അ​റി​യാ​വു​ന്ന ഒ​രു ബ​ന്ധു​വി​നെ​യോ പ​രി​ച​യ​ക്കാ​ര​നെ​യോ അ​യ​ച്ചാ​ല്‍ മ​തി​യാ​കും. ന​മ്പ​ര്‍: 8075562695.
3. ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ അ​ടു​ത്ത 14 ദി​വ​സം വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​യേ​ണ്ട​താ​ണ്. ഇ​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​വ​രും 14 ദി​വ​സം വീ​ട്ടി​ല്‍​ത​ന്നെ ക​ഴി​യേ​ണ്ട​താ​ണ്.
4. ഇ​ങ്ങ​നെ വീ​ട്ടി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പ​നി, തൊ​ണ്ട​വേ​ദ​ന, ചു​മ, ശ്വാ​സം​മു​ട്ട​ല്‍, വ​യ​റി​ള​ക്കം, ഛര്‍​ദി എ​ന്നി​ങ്ങ​നെ ഏ​തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ മേ​ല്‍​പ​റ​ഞ്ഞ ന​മ്പ​റു​ക​ളി​ലോ ഹെ​ല്‍​പ്പ് ഡെ​സ്‌​കി​ലോ വി​വ​ര​മ​റി​യി​ക്കു​ക. ചി​കി​ത്സ​യ്ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​ണ്. പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ പ്ര​ത്യേ​ക ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​താ​ണ്.
5. പേ​ടി​യോ മ​ടു​പ്പോ തോ​ന്നു​ന്ന​വ​ര്‍​ക്കു​ള്ള കൗ​ണ്‍​സ​ലിം​ഗ് ക​ണ്‍​ട്രോ​ള്‍ റൂം ​മു​ഖേ​ന ല​ഭി​ക്കു​ന്ന​താ​ണ്.
6. എ​സി ഇ​ല്ലാ​ത്ത, ജ​ന​ലു​ക​ള്‍ തു​റ​ന്നി​ട്ട മു​റി​യി​ലാ​ണ് ഇ​ങ്ങ​നെ​യു​ള്ള​വ​ര്‍ ക​ഴി​യേ​ണ്ട​ത്. ആ ​മു​റി​യി​ല്‍ ത​ന്നെ ക​ക്കൂ​സ് ഉ​ണ്ടാ​വ​ണം. സ​മ​യ​ത്തി​ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം.
7. ഏ​ഴു മ​ണി​ക്കൂ​റെ​ങ്കി​ലും ഉ​റ​ങ്ങ​ണം. ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്ര​ങ്ങ​ള്‍ സ്വ​ന്ത​മാ​യി ക​ഴു​ക​ണം. വ​സ്ത്ര​ങ്ങ​ളും സ്വ​ന്ത​മാ​യി അ​ല​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ ഉ​പ​യോ​ഗി​ച്ചു ക​ള​യാ​വു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച​ശേ​ഷം ക​ത്തി​ച്ചു ന​ശി​പ്പി​ക്ക​ണം. മു​റി​ക്കു പു​റ​ത്തി​റ​ങ്ങേ​ണ്ടി വ​ന്നാ​ല്‍ മാ​സ്‌​ക് ധ​രി​ക്ക​ണം. ആ​രോ​ടു സം​സാ​രി​ക്കു​മ്പോ​ഴും ഒ​ന്ന​ര മീ​റ്റ​ര്‍ ദൂ​ര​ത്ത് നി​ൽ​ക്ക​ണം.
8. ഉ​പേ​ക്ഷി​ച്ച മാ​സ്‌​കു​ക​ള്‍, ഒ​ഴി​വാ​ക്കി​യ വ​സ്ത്ര​ങ്ങ​ള്‍ എ​ന്നി​വ ക​ത്തി​ച്ചു​ക​ള​യ​ണം. ക​ഫം തു​ട​ങ്ങി​യ ശ​രീ​ര​സ്ര​വ​ങ്ങ​ള്‍ കു​ഴി​ച്ചു​മൂ​ട​ണം.
9. ഒ​രു ലി​റ്റ​ര്‍ കു​പ്പി​യി​ല്‍ കൊ​ള്ളു​ന്ന വെ​ള്ള​ത്തി​ല്‍ ആ​റ് ടീ-​സ്പൂ​ണ്‍ (ചെ​റി​യ സ്പൂ​ണ്‍) ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ എ​ന്ന ക​ണ​ക്കി​ല്‍ ക​ല​ക്കി ഊ​റി​യ വെ​ള്ളം ദി​വ​സ​വും രാ​വി​ലെ ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ ത​യാ​റാ​ക്ക​ണം.
ക്വാ​റ​ന്‍റൈ​നി​ല്‍ നി​ൽ​ക്കു​ന്ന ആ​ളു​ടെ പാ​ത്ര​ങ്ങ​ളും മാ​സ്‌​കു​ക​ളും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം അ​തി​ല്‍ അ​ര മ​ണി​ക്കൂ​ര്‍ മു​ക്കി​വ​ച്ചാ​ല്‍ ശു​ദ്ധ​മാ​കും. പി​ന്നീ​ട് മ​റ്റു​ള്ള​വ​ര്‍​ക്ക് അ​ത് ധൈ​ര്യ​മാ​യി കൈ​കാ​ര്യം ചെ​യ്യാം. 14 ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ മു​റി​യു​ടെ നി​ല​വും ടോ​യ്‌‌‌​ല​റ്റും മേ​ശ, ക​സേ​ര, അ​ല​മാ​ര തു​ട​ങ്ങി​യ​വ​യും ബ്ലീ​ച്ച് ലാ​യ​നി കൊ​ണ്ടു വൃ​ത്തി​യാ​ക്കാം. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​റ്റു​ള്ള​വ​ര്‍​ക്ക് ഈ ​മു​റി ഉ​പ​യോ​ഗി​ക്കാം.
ക​ഫം തു​ട​ങ്ങി​യ ശ​രീ​ര​സ്ര​വ​ങ്ങ​ള്‍ കു​ഴി​ച്ചു​മൂ​ടു​ന്ന​തി​നു മു​മ്പും അ​ര മ​ണി​ക്കൂ​ര്‍ ഈ ​ബ്ലീ​ച്ച് ലാ​യ​നി ഒ​ഴി​ച്ചു​വ​യ്ക്ക​ണം.
10. ആ​രോ​ഗ്യ​മു​ള്ള ഒ​രൊ​റ്റ ആ​ള്‍ മാ​ത്രം 14 ദി​വ​സ​വും ഇ​യാ​ളെ ശു​ശ്രൂ​ഷി​ക്കാ​ന്‍ നി​ന്നാ​ല്‍ മ​തി. അ​യാ​ള്‍ മു​റി​യി​ല്‍ ക​യ​റു​ന്ന​തി​ന് മു​മ്പും ഇ​റ​ങ്ങി​യാ​ലും സോ​പ്പു​പ​യോ​ഗി​ച്ച് കൈ ​ക​ഴു​ക​ണം. മാ​സ്‌​ക് ധ​രി​ച്ചേ മു​റി​യി​ല്‍ ക​യ​റാ​വൂ. ഒ​ന്ന​ര മീ​റ്റ​ര്‍ അ​ക​ല​ത്തു നി​ന്നേ സം​സാ​രി​ക്കാ​വൂ. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ അ​വ​ര്‍ ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ നി​ല്ക്ക​രു​ത്.
11. ടി​വി, മൊ​ബൈ​ല്‍ ഫോ​ണ്‍ തു​ട​ങ്ങി​യ വി​നോ​ദ ഉ​പാ​ധി​ക​ള്‍ രോ​ഗി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കൈ​മാ​റി കൊ​ടു​ക്ക​രു​ത്.
12. അ​ബ​ദ്ധ​ത്തി​ല്‍ രോ​ഗി​യു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ള്‍ കൈ​യി​ല്‍ ആ​വു​ക​യോ മ​റ്റോ ചെ​യ്താ​ല്‍ ഉ​ട​ന്‍ സോ​പ്പു​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ക. പി​ന്നീ​ട് ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്കു​ക.