കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​വും സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​വും
Saturday, February 29, 2020 1:25 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ര​ണ്ടി​നു ന​ട​ക്കു​ന്ന നാ​ലാ​മ​ത് ബി​രു​ദ​ദാ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ബ​ഹു. കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. രാ​വി​ലെ 11ന് ​ച​ന്ദ്ര​ഗി​രി ഓ​പ്പ​ൺ എ​യ​ര്‍ ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ​ർ​വ​ക​ലാ​ശാ​ല ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​എ​സ്.​വി.​ശേ​ഷ​ഗി​രി​റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 27 പേ​ര്‍​ക്ക് ബി​രു​ദ​വും 538 പേ​ര്‍​ക്ക് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ഒ​ന്പ​തു പേ​ര്‍​ക്ക് പി​എ​ച്ച്ഡി ബി​രു​ദ​വും ന​ല്‍​കി ആ​ദ​രി​ക്കും. വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ര​മ​പ്ര​കാ​ര​മാ​കും ബി​രു​ദം ന​ല്‍​കു​ക. 23 പ​ഠ​ന വ​കു​പ്പി​ലെ ര​ജി​സ്റ്റ​ര്‍​ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ ബി​രു​ദം ന​ല്‍​കി​ആ​ദ​രി​ക്കു​ക. ബി​രു​ദ​ദാ​ന​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ രാ​വി​ലെ 9.30ന് ​ത​ന്നെ പാ​സു​ക​ളു​മാ​യി നി​ര്‍​ദി​ഷ്ട​സ്ഥാ​ന​ത്ത് ഇ​രി​ക്കേ​ണ്ട​താ​ണെന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. യു​ജിസി - മാ​ന​വ​വി​ഭ​വ​ശേ​ഷി​വ​കു​പ്പു പ്ര​കാ​രം, പ​ര​മ്പ​രാ​ഗ​ത വേ​ഷ​മാ​കും ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു വി​ശി​ഷ്ട​വ്യ​ക്തി​ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ധ​രി​ക്കു​ക. അ​ന്നേ​ദി​വ​സം ത​ന്നെസ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 11-ാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​വും ന​ട​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു ച​ട​ങ്ങി​ൽ ഐ​എ​സ്ആ​ര്‍​ഒ മു​ന്‍ ചെ​യ​ര്‍​മാ​നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ബ​ഹി​രാ​കാ​ശ​വ​കു​പ്പ്‌ സെ​ക്ര​ട്ട​റി​യു​മാ​യ ജി.​മാ​ധ​വ​ന്‍ നാ​യ​ര്‍ സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ.​ജി.​ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.