ബ​സ് യാ​ത്ര​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ 30 പ​വ​ന്‍ ക​വ​ര്‍​ന്നു
Saturday, February 29, 2020 1:25 AM IST
സീ​താം​ഗോ​ളി: ബ​സ് യാ​ത്രി യ്ക്കി ടെ വീ​ട്ട​മ്മ​യു​ടെ ബാ​ഗ് മു​റി​ച്ച് 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​താ​യി പ​രാ​തി.
എ​ട​നാ​ട് കോ​ടി​മൂ​ല​യി​ലെ ശ്രീ​ല​ക്ഷ്മി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ സീ​താം​ഗോ​ളി​യി​ല്‍ നി​ന്ന് ബ​സി​ല്‍ കു​മ്പ​ള​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്.
ബാ​ഗി​ന്‍റെ ഒ​രു ഭാ​ഗം മു​റി​ച്ച നി​ല​യി​രു​ന്നു. കു​മ്പ​ള പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചുവ​രു​ന്നു.