സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ സോ​ളാ​ര്‍ വൈ​ദ്യു​തി​യി​ലേ​ക്ക്
Saturday, February 29, 2020 1:22 AM IST
കാ​സ​ർ​ഗോ​ഡ്:​ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ത്ത് പൊ​തു​കാ​ര്യാ​ല​യ​ങ്ങ​ള്‍​ക്ക് ഇ​നി സോ​ളാ​ര്‍ വൈ​ദ്യു​തി ല​ഭ്യ​മാ​കും.

കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ 5.38 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ല്‍ ഒ​ന്നാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി. 580 കി​ലോ വാ​ട്ട് സോ​ളാ​ര്‍ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലു​ള​ള പ​ദ്ധ​തി മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സ്ഥാ​പി​ച്ച 185 കി​ലോ വാ​ട്ട് പ്ലാ​ന്‍റ് ആ​ണ് ഏ​റ്റ​വും വ​ലു​ത്. കൂ​ടാ​തെ പ​ട​ന്ന​ക്കാ​ട് ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി (15 കി​ലോ​വാ​ട്ട്), കു​മ്പ​ള ജി​എ​ച്ച്എ​സ്എ​സ് (15 കി​ലോ​വാ​ട്ട്), മൊ​ഗ്രാ​ല്‍​-പു​ത്തൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (30 കി​ലോ വാ​ട്ട്) ച​ന്ദ്ര​ഗി​രി ജി​എ​ച്ച്എ​സ്എ​സ് (20 കി​ലോ വാ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ലാ​ന്‍റ് പൂ​ര്‍​ത്തി​യാ​യി. ഇ​വ വൈ​ദ്യു​ത ഉ​ത്പാ​ദ​ന​ത്തി​ന് സ​ജ്ജ​മാ​യി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഗ്രി​ഡ് അ​ധി​ഷ്ഠി​ത സോ​ളാ​ര്‍ പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള​ള​ത്. പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വും പ​രി​പാ​ല​ന​ച്ചെ​ല​വും കു​റ​ഞ്ഞ ഇ​ത്ത​രം ഗ്രി​ഡ് അ​ധി​ഷ്ഠി​ത സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്‍റ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ വൈ​ദ്യു​തി ലാ​ഭി​ക്കാ​ന്‍ സാ​ധി​ക്കും.

ഗ്രി​ഡ് അ​ധി​ഷ്ഠി​ത സോ​ളാ​ര്‍ പ്ലാ​ന്‍റ് ആ​യ​തി​നാ​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ക​ഴി​ച്ച് അ​ധി​കം വ​രു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി യു​ടെ ഗ്രി​ഡി​ലേ​ക്ക് ന​ല്‍​കാ​ന്‍ സാ​ധി​ക്കും. ജി​ല്ല​യു​ടെ വൈ​ദ്യു​ത​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന​തി​നോ​ടൊ​പ്പം കെ​എ​സ്ഇ​ബി​ക്ക് ന​ല്‍​കു​ന്ന വൈ​ദ്യു​തി​യു​ടെ യൂ​ണി​റ്റ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള​ള തു​ക കെ​എ​സ്ഇ​ബി അ​ത​തു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ 25 വ​ര്‍​ഷം വാ​റ​ണ്ടി​യു​ള​ള പാ​ന​ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ത്ത​രം പ​ത്തു പ്ലാ​ന്‍റു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ആ​കെ 7453 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന ഓ​ഫീ​സു​ക​ള്‍​ക്ക് വൈ​ദ്യു​ത സ്വ​യം​പ​ര്യാ​പ്ത​ത ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന നേ​ട്ടം.