കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ നാ​ളെ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തും
Friday, February 28, 2020 1:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​മാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യാ​യ പു​ല്ല​ടി ബാ​പ്പ​ൻ​ചാ​ൽ സ്വ​ദേ​ശി​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ളെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ 16നാ​യി​രു​ന്നു സം​ഭ​വം. അ​ന്നു​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.
വീ​ട്ട​മ്മ ര​ണ്ടു ദി​വ​സം ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നി​ട്ടു​പോ​ലും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ മൂ​ലം കേ​സെ​ടു​ക്കാ​ൻ വൈ​കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ത​യാ​റാ​കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.