ത​ളി​പ്പ​റ​മ്പ് നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ 1000 കോടിയുടെ പദ്ധതികൾ
Friday, February 28, 2020 1:11 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു കീ​ഴി​ല്‍ 1000 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​തെ​ന്ന് ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ. ത​ദ്ദേ​ശ​ഭ​ര​ണ അ​ധ്യ​ക്ഷ​ന്മാ​രോ​ടൊ​പ്പം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തിപ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​ളി​പ്പ​റ​മ്പ്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡ് 300 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഇ​ടി​സി-പൂ​മം​ഗ​ലം റോ​ഡ്, പ​രി​യാ​രം അ​മ്മാ​ന​പ്പാ​റ- തി​രു​വ​ട്ടൂ​ര്‍- പാ​ച്ചേ​നി റോ​ഡ് പ്ര​വൃ​ത്തി എ​ന്നി​വ​യ്ക്ക് ഏ​ക​ദേ​ശം 200 കോ​ടി രൂ​പ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന് അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മ​റ്റ് പ്ര​വൃ​ത്തി​ക​ള്‍ എ​ല്ലാം കൂ​ടി 500 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ്. എ​ന്നാ​ല്‍, എ​ൻ​ജി​നി​യ​റിം​ഗ് സ്റ്റാ​ഫി​ന്‍റെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വി​ല്ല. പ​ല അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളും ല​ഭി​ക്കു​ന്നി​ല്ല. ഈ ​സ്ഥി​തി മാ​റ​ണം.
ത​ളി​പ്പ​റ​മ്പ്- ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യു​ടെ ക​രി​മ്പം ഫാ​മി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗം വീ​തികൂ​ട്ടു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തിവ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​പ്പാ​ലം- ചൊ​റു​ക്ക​ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി മാ​ര്‍​ച്ച് ആ​റി​ന് തു​ട​ങ്ങി​യ​തി​ന് സെ​ന്‍​ട്ര​ല്‍ റോ​ഡ് ഫ​ണ്ട് വ​ഴി​യാ​ണ് തു​ക ല​ഭ്യ​മാ​ക്കു​ന്ന​ത്.
15 കി​ലോ മീ​റ്റ​ർ വ​രു​ന്ന മ​ന്ന-​കു​റ്റ്യേ​രി-​കാ​ട്ടാ​മ്പ​ള്ളി-​പൂ​വ്വം റോ​ഡ് പ്ര​വൃ​ത്തി​ക്ക് 15 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി കി​ട്ടി​യ​താ​യും എം​എ​ല്‍​എ പ​റ​ഞ്ഞു. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും വി​വി​ധ പ​ദ്ധ​തി​ക​ളും എം​എ​ല്‍​എ​യും സം​ഘ​വും സ​ന്ദ​ര്‍​ശി​ച്ചു.