കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​നം ര​ണ്ടി​ന്
Friday, February 28, 2020 1:11 AM IST
പെ​രി​യ: കേ​ര​ള കേ​ന്ദ്രസ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 11-ാം സ്ഥാ​പ​ന​ദി​ന​വും നാ​ലാം ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​വും മാ​ര്‍​ച്ച് ര​ണ്ടി​ന് ന​ട​ക്കും. കേ​ന്ദ്രസ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ച​ന്ദ്ര​ഗി​രി ഓ​പ്പ​ണ്‍ എ​യ​ര്‍ തീ​യ​റ്റ​റി​ല്‍ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.
ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​സ്.​വി. ശേ​ഷ​ഗി​രി റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന സ്ഥാ​പ​ന​ദി​നാ​ഘോ​ഷ​ത്തി​ല്‍ മു​ന്‍ ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി. മാ​ധ​വ​ന്‍ നാ​യ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും.
സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പാ​ശ്ചാ​ത്യ​ശൈ​ലി​യി​ലു​ള്ള കോ​ട്ടും ടൈ​യും തൊ​പ്പി​യും മ​റ്റും ഒ​ഴി​വാ​ക്കി ഇ​ന്ത്യ​ന്‍ ശൈ​ലി​യി​ല്‍ വെ​ള്ള​വ​സ്ത്ര​ങ്ങ​ളും ഖാ​ദി ഷാ​ളും ധ​രി​ച്ചാ​യി​രി​ക്കും ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക.