ലോ​റി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു
Thursday, February 27, 2020 10:26 PM IST
നീ​ലേ​ശ്വ​രം: ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ട​ന്ന​ക്കാ​ട് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ടി. ​ബി​ജു​കു​മാ​റാ​ണ് (32) മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ നീ​ലേ​ശ്വ​രം ന​ള​ന്ദ റി​സോ​ർ​ട്ടി​നു സ​മീ​പം ഇ​യാ​ളു​ടെ റി​ക്ഷ എ​തി​രേ വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ തൈ​ക്ക​ട​പ്പു​റ​ത്തെ നാ​സ​ർ (32), മ​ക​ൻ മു​ഹ​മ്മ​ദ് ന​ജി​നാ​സ് (ഏ​ഴ്) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നീ​ലേ​ശ്വ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ൻ-​ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബി​ജു​കു​മാ​ർ.