കൈക്കൂലിക്ക് കൈയാമം
Thursday, February 27, 2020 1:23 AM IST
കാ​സ​ര്‍​ഗോ​ഡ്: 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ വി​ജി​ല​ന്‍​സ് കോ​ട​തി ര​ണ്ട​ര വ​ര്‍​ഷം ക​ഠി​നത​ട​വി​നും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ മു​ന്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി ഫോ​റ​സ്റ്റ​ര്‍ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് ത​ല​ശേ​രി വി​ജി​ല​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2012 ലാ​ണ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സു​നി​ല്‍ കു​മാ​ര്‍ കാ​സ​ർ​ഗോ​ഡ് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി പി. ​കു​ഞ്ഞി​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ലോ​റി​യി​ല്‍ മ​ര​ത്ത​ടി​ക​ള്‍ ക​ട​ത്തു​ന്ന​തി​നി​ടെ ബ​ദി​യ​ടു​ക്ക പോ​ലീ​സ് പി​ടി​കൂ​ടി വ​നം​വ​കു​പ്പി​ന് കൈ​മാ​റി​യ ലോ​റി​യും ത​ടി​യും കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചു വി​ട്ടു​ന​ല്‍​കു​ന്ന​തി​ന് സ​മീ​പി​ച്ച ലോ​റി ഡ്രൈ​വ​റോ​ട് സു​നി​ല്‍​കു​മാ​ര്‍ 10,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
5,000 രൂ​പ ന​ല്‍​കാ​മെ​ന്നു ലോ​റി ഡ്രൈ​വ​ര്‍ സ​മ്മ​തി​ക്കു​ക​യും വി​ജി​ല​ന്‍​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സു​നി​ല്‍ കു​മാ​ര്‍ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു അ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ ലീ​ഗ​ല്‍ അ​ഡ്വൈ​സ​ര്‍ വി.​കെ. ശൈ​ല​ജ​ന്‍ ഹാ​ജ​രാ​യി.