മു​ത്തു​പ്പാ​റ മ​ഖാം ഉ​റൂ​സ് മാ​ർ​ച്ച് 12 മു​ത​ൽ
Thursday, February 27, 2020 1:21 AM IST
ചീ​മേ​നി: മു​ത്തു​പ്പാ​റ മ​ഖാം ഉ​റൂ​സ് മാ​ർ​ച്ച് 12 മു​ത​ൽ 15 വ​രെ ന​ട​ക്കും. 12ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഉ​റൂ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പി.​കെ. ഷ​രീ​ഫ് പ​താ​ക ഉ​യ​ർ​ത്തും. രാ​ത്രി ഏ​ഴി​ന് ആ​മ​ത്ത​ല ജു​മാ മ​സ്ജി​ദ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഹ​നീ​ഫ് നി​സാ​മി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലു​ഖ്മാ​ൻ അ​സ്അ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി യൂ​സ​ഫ് ആ​മ​ത്ത​ല, ക​ൺ​വീ​ന​ർ എ​ൻ. സു​ബൈ​ർ, ടി. ​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 13ന് ​ജു​മാ നി​സ്കാ​ര​ശേ​ഷം ന​ട​ക്കു​ന്ന ഖ​ത്മു​ൽ ഖു​ർ​ആ​ൻ മ​ജി​ലി​സി​ന് അ​ബ്ദു​ൽ മ​ജീ​ദ് മു​സ്‌​ലി​യാ​ർ നേ​തൃ​ത്വം ന​ൽ​കും.
രാ​ത്രി ഏ​ഴി​ന് കീ​ച്ചേ​രി അ​ബ്ദു​ൽ ഗ​ഫൂ​ർ മൗ​ല​വി പ്ര​ഭാ​ഷ​ണം ന​ട​ത്തും. 14ന് ​രാ​ത്രി എ​ട്ടി​ന് മ​ഖാം പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന മ​ജ്‌​ലി​സു​ന്നൂ​റി​ന് സ​യ്യി​ദ് മൊ​യി​നു​ദ്ദീ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ ഐ​ദ​റൂ​സി നേ​തൃ​ത്വം ന​ൽ​കും.
15ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ് ഫൈ​സി എ​ട​പ്പ​ലം ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. മൗ​ലീ​ദ് പാ​രാ​യ​ണ​ത്തി​നും കൂ​ട്ടു​പ്രാ​ർ​ഥ​ന​ക്കും സ​യ്യി​ദ് ഉ​മ​ർ​കോ​യ ത​ങ്ങ​ൾ പു​തി​യ​ങ്ങാ​ടി നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ഒ​ന്നി​ന് ന​ട​ക്കു​ന്ന അ​ന്ന​ദാ​ന​ത്തോ​ടെ ഉ​റൂ​സി​ന് സ​മാ​പ​ന​മാ​കും.